മികച്ച സർവ്വകലാശാലകളുടെ പട്ടിക; കുവൈത്ത് യൂണിവേഴ്സിറ്റി വളരെ പിന്നിൽ

  • 10/06/2022

കുവൈത്ത് സിറ്റി: 2023ലെ ലോകമെമ്പാടുമുള്ള മികച്ച സർവ്വകലാശാലകളുടെ ക്യൂഎസ്  പട്ടിക തയാറാക്കുമ്പോൾ കുവൈത്ത് യൂണിവേഴ്സിറ്റി പുരോഗതി കൈവരിച്ചിട്ടില്ലെന്നും ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ തു‌ടരുകയാണെന്നും റിപ്പോർട്ട്. പട്ടികയുടെ ഏറ്റവും അവസാന റാങ്കുകളിൽ തുടരുകയാണ് (1001 - 1200 റാങ്ക്) കുവൈത്ത് സർവ്വകലാശാല. റേറ്റിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും പ്രവർത്തനങ്ങളും സംബന്ധിച്ച് സർവകലാശാല മുമ്പ് നട‌ത്തിയ പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമായാണ് റാങ്ക് വന്നിരിക്കുന്നത്. 

യുഎസിലെ ന്യൂയോർക്കിൽ നടന്ന എഡ്യൂഡാറ്റ ഉച്ചകോടിക്കിടെ ജൂൺ എട്ടിനാണ് റാങ്കിം​ഗ് പ്രഖ്യാപിച്ചത്. ഇതിൽ 2023ലെ ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിൽ നിന്നുള്ള മികച്ച 1,500 റാങ്കുള്ള സർവകലാശാലകളുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര റാങ്കിംഗ് അനുസരിച്ച്, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് മിഡിൽ ഈസ്റ്റ് (എയുഎം) കുവൈത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. ആഗോളതലത്തിൽ 701-750 റാങ്ക് നേടിയാണ് എയുഎം മറ്റ് സർവ്വകലാശാലകളെക്കാൾ മുന്നിലെത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News