കുവൈത്തിലെ പൊലീസ് സ്റ്റേഷനുകളും നാടുകടത്തൽ ജയിലും നിയമലംഘകരെ കൊണ്ട് നിറഞ്ഞു

  • 14/06/2022

കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് നാടുകടത്താനുള്ളവരെ എത്രയും വേ​ഗം മടങ്ങി അയക്കാനുള്ള പരിശ്രമങ്ങൾ ഊർജിതപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. പൊലീസ് സ്റ്റേഷനുകളും നാടുകടത്തൽ ജയിലും നിയമലംഘകരെ കൊണ്ട് നിറഞ്ഞ സാഹചര്യമാണുള്ളത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫിന്റെ പ്രത്യേക നിർദേശപ്രകാരം നിയമലംഘകരെ പിടികൂടുന്നതിനായി മന്ത്രാലയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീവ്രമായ പരിശോധന ക്യാമ്പയിനുകളാണ് നടത്തിയത്. 

ഇത്തരത്തിൽ നടന്ന പരിശോധനകളിൽ നിരവധി റെസിഡൻസി നിയമലംഘകരെയും കുറ്റവാളികളെയും പിടികൂടാൻ സാധിച്ചതായി വൃത്തങ്ങൾ പറഞ്ഞു. നിയമലംഘകരെ എല്ലാം നാടുകടത്തുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഡീപ്പോർട്ടേഷനിലേക്കാണ് റഫർ ചെയ്തിട്ടുള്ളത്. ഇവർ കുവൈത്തിലേക്ക് തിരികെ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ വിരലടയാളം വരെ ശേഖരിച്ച ശേഷമാണ് നാടുകടത്തുക. 

നിലവിൽ നാടുകടത്തൽ ജയിലിലുള്ളവരുടെ എണ്ണം 1500 ആയിട്ടുണ്ട്. 950 പുരുഷന്മാരും 550 സ്ത്രീകളുമാണ് ഉള്ളത്. ഈ വർഷം ഇതുവരെ ഏകദേശം 12,500 പ്രവാസികളെയാണ് നാടുകടത്തിയത്. പ്രതിദിനം ഏകദേശം 200 എന്ന നിലയിലാണ് ഇപ്പോൾ നാടുകടത്തുന്നത്. എന്നാൽ, ഓരോ ദിവസവും 400ഓളം പേർ നാടുകടത്തൽ ജയിലിലേക്ക് എത്തുന്നുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇



Related News