കുവൈത്തിലെ മരണങ്ങളിൽ 65 ശതമാനവും വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങൾ മൂലമെന്ന് കണക്കുകൾ

  • 14/06/2022

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിലെ പ്രിവൻഷൻ ആൻഡ് റെസ്പോൺസ് ടൂ ക്രോണിക് നോൺ-കമ്മ്യൂണിക്കബിൾ ഡിസീസ് ഡിപ്പാർട്ട്‌മെന്റ് 'ഇൻഫ്ലുവൻസ് ആൻഡ് ബിഹേവിയർ ചേഞ്ച്' എന്ന വിഷയത്തിന് പ്രാധാന്യം നൽകി ശിൽപ്പശാല സംഘടിപ്പിച്ചു. കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് പബ്ലിക് ഹെൽത്ത് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഡാന അൽ-താറയാണ് നേതൃത്വം നൽകിയത്.  പ്രിവൻഷൻ ആൻഡ് റെസ്പോൺസ് ടൂ ക്രോണിക് നോൺ-കമ്മ്യൂണിക്കബിൾ ഡിസീസ് വകുപ്പിന്റെ ഡയറക്ടർ ഡോ. ഹമ്മൂദ് അൽ സൗബിയും പങ്കെടുത്തു.

കുവൈത്തിലെ 65 ശതമാനം മരണങ്ങൾക്കും കാരണമാകുന്ന, വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്. പ്രോഗ്രാമുകൾ തയ്യാറാക്കുമ്പോൾ സമൂഹത്തിന്റെ പെരുമാറ്റം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യവും ആരോഗ്യകരമായ പാറ്റേണുകളിലേക്ക് വ്യക്തികളുടെ പെരുമാറ്റത്തെ സ്വാധീനിക്കാനും മാറ്റാനും ഇടപെടൽ രൂപപ്പെടുത്തുന്നതിനെ കുറിച്ചും ഡോ. ഡാന അൽ-താറ പറഞ്ഞു. പെരുമാറ്റ മാറ്റത്തിന്റെയും സ്വാധീനത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട സിദ്ധാന്തങ്ങളും അവ പ്രയോഗിക്കാനുള്ള വഴികളും ഡോ. ഡാന വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News