ഇന്ത്യയിൽനിന്ന് ചാണകം ഇറക്കുമതിക്കൊരുങ്ങി കുവൈറ്റ്

  • 14/06/2022

കുവൈറ്റ് സിറ്റി : ഇന്ത്യയിൽനിന്ന് ചാണകം ഇറക്കുമതിക്കൊരുങ്ങി കുവൈറ്റ്, ഇന്ത്യയില്‍ നിന്ന് പ്രകൃതിദത്ത വളമായ  192 മെട്രിക് ടണ്‍ ചാണകം കുവൈത്ത് വാങ്ങാനൊരുങ്ങുന്നു .  കുവൈത്തില്‍ നിന്ന് 192 മെട്രിക് ടണ്ണിന്റെ ഓര്‍ഡര്‍ ലഭിച്ചതായി ഓര്‍ഗാനിക് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് ഡോ.അതുല്‍ ഗുപ്ത വ്യക്തമാക്കി. 

കനക്പുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആദ്യ ഓഡര്‍ ചാണകം പുറപ്പെടും. ഇത് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ചാണ് കുവൈത്തിലേക്ക് എത്തിക്കുക.  ടോങ്ക് റോഡില്‍ സ്ഥിതി ചെയ്യുന്ന പിന്‍ജ്രപോലെ ഗോശാലയിലെ സണ്‍റൈസ് ഓര്‍ഗാനിക് പാര്‍ക്കിലാണ് ചാണകത്തിന്റെ പാക്കിംഗ് നടക്കുന്നതെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു 

300 ദശലക്ഷമാണ് ഇന്ത്യയിലെ കന്നുകാലികളുടെ എകദേശ എണ്ണം.  പ്രതിദിനം 30 ലക്ഷം ടണ്‍ ചാണകമാണ് ലഭ്യമാകുന്നത്. ഇതിന്റെ മുപ്പത് ശതമാനവും ചാണക വരളിയുണ്ടാക്കി കത്തിക്കുന്നു. എന്നാല്‍ ബ്രിട്ടനില്‍ പ്രതിവര്‍ഷം 60 ലക്ഷം യൂണിറ്റ് വൈദ്യുതി ചാണകത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ഓര്‍ഗാനിക് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ നേതാവ് ഡോ.ഗുപ്ത പറഞ്ഞു.  

വളം എന്ന നിലയില്‍ ചാണകം വളരെ ഉപയോഗപ്രദമാണ്. ഇത് വളര്‍ച്ചാ ഉത്തേജകമാണ്. ചാണകത്തിന്റെ പ്രാധാന്യം വിദേശികള്‍ നന്നായി മനസിലാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് പല രാജ്യങ്ങളും ചാണകത്തില്‍ നിന്ന് ഉണ്ടാക്കുന്ന ജൈവവളം ധാരാളമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News