ഇന്ത്യൻ എംബസിയില്‍ ഓപ്പൺ ഹൗസ് നാളെ .

  • 14/06/2022

കുവൈത്ത് സിറ്റി : പ്രതിമാസ ഓപ്പണ്‍ ഹൗസ് ഇന്ത്യന്‍ എംബസിയില്‍ നാളെ നടക്കും. എംബസി അങ്കണത്തിൽ രാവിലെ 11 ന് ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ അംബാസഡർ സിബി ജോര്‍ജ്ജ് സംബന്ധിക്കും. കുവൈത്തിലുള്ള  ഇന്ത്യൻ പ്രവാസികൾക്കു പരാതികൾ മറ്റും അറിയിക്കുന്നതിന് അവസരം ഒരുങ്ങും. ഓപ്പൺ ഹൗസിൽ എത്തുന്നവർ കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. 

പ്രത്യേക ബുദ്ധിമുട്ടുകള്‍ അധികൃതരെ അറിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, ഫോണ്‍ നമ്പര്‍, വിലാസം,മുഴുവന്‍ പേരും സഹിതം amboff.kuwait@mea.gov.in അയക്കണമെന്ന് എംബസ്സി അധികൃതര്‍ അറിയിച്ചു. 

Related News