ചൂടിനെയും പൊടിക്കാറ്റിനെയും കുറയ്ക്കാൻ കുവൈത്തിൽ വനവൽക്കരണം വിപുലമാക്കുന്നു

  • 14/06/2022

കുവൈത്ത് സിറ്റി: പൊടിക്കാറ്റുകൾ, ഉയർന്ന താപനില എന്നിവയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷണമൊരുക്കാൻ ​ഗവർണറേറ്റുകളിലും ന​ഗരങ്ങളിലും വനവൽക്കരണം വിപുലമാക്കാനുള്ള പരിശ്രമങ്ങളുമായി സർക്കാർ ഏജൻസികൾ. കഴിഞ്ഞ വർഷങ്ങളിൽ സർക്കാരിന്റെ എല്ലാ പരിശ്രമങ്ങൾക്കിടയിലും ലക്ഷ്യമിട്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ആയിട്ടില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നത്.

ലോകത്തിലെ ഏറ്റവും ചൂടേറിയ രാജ്യങ്ങളിലൊന്നായാണ് കുവൈത്തിനെ കണക്കാക്കപ്പെടുന്നത്. കൂടാതെ കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളിലൊന്നുമാണ്. ആഗോള താപനത്തിന്റെയും വായുവിന്റെ ഗുണനിലവാരം കുറയുന്നതിന്റെയും മറ്റും ഭീഷണി ഭാവിയിലെ പാരിസ്ഥിതിക അപകടങ്ങളുമായി പൊരുത്തപ്പെടാൻ അടിയന്തര നടപടികൾ ആവശ്യപ്പെടുന്നുണ്ടെന്നും നിരീക്ഷകർ പറഞ്ഞു. ഈ വേനൽക്കാലത്ത് പൊടിക്കാറ്റുകൾ ഉണ്ടാകുമെന്ന് വിലയിരുത്തലുകൾ ഉള്ളപ്പോഴും വനവൽക്കരണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും പ്രക്രിയ സാവധാനമാണ് പുരോ​ഗമിക്കുന്നത്. ഇത് വേ​ഗത്തിലാക്കണമെന്നും അവർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News