കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറഞ്ഞു; സ്വദേശികളുടെ എണ്ണം കൂടി

  • 16/06/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ തൊഴിൽ ശക്തിയിൽ 111,000 തൊഴിലാളികളുടെ കുറവുണ്ടായതായി കണക്കുകൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് കണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്. പൊതു, സ്വകാര്യ മേഖലകൾ ചേർത്ത് രാജ്യത്തിൻ്റെ ആകെ തൊഴിൽ ശക്തി 1.8 മില്യൺ തൊഴിലാളികളാണ്. 2021 ഡിസംബറിലെ കണക്കാണിത്. എന്നാൽ, മുൻ വർഷം ഇതേ കാലയളവിൽ തൊഴിലാളികളുടെ എണ്ണം 1.99 മില്യൺ ആയിരുന്നു.

രാജ്യത്ത് കുവൈത്തി തൊഴിലാളികളുടെ എണ്ണം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ പ്രവാസികളുടെ എണ്ണത്തിൽ കുറവുണ്ടായി. 2021 ഡിസംബറിൽ എത്തിയപ്പോൾ 134,000 തൊഴിലാളികളുടെ കുറവാണ് വന്നത്. അതേ സമയം 430,128 തൊഴിലാളികൾ എന്ന നിലയിലേക്കാണ്  കുവൈത്തികളുടെ എണ്ണം വർധിച്ചത്. മുൻ വർഷത്തേകൾ 24,000 കുവൈത്തികളാണ് ലേബർ മാർക്കറ്റിൽ കൂടിയത്. പ്രവാസികളിൽ ഈജിപ്തിൽ നിന്നുള്ളവരുടെ എണ്ണമാണ് കൂടുതലുള്ളത്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. പൊതു, സ്വകാര്യ മേഖലകളിലായി 437, 116 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News