ലഹരി ആസക്തിയിൽ നിന്ന് മോചനം; പുതിയ പദ്ധതിയുമായി കുവൈറ്റ് അധികൃതർ

  • 20/06/2022

കുവൈത്ത് സിറ്റി: മയക്കുമരുന്ന് ആസക്തിയുള്ളവരുടെ ചികിത്സയ്ക്കായി വർക്ക് തെറാപ്പി ഫാം പ്രോജക്റ്റ് നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചതായി എൻഡോവ്‌മെന്റുകളുടെയും ഇസ്ലാമിക കാര്യങ്ങളുടെയും മന്ത്രാലയം അറിയിച്ചു. വർഷത്തിൽ  60 മുതൽ 75 പേരെയെങ്കിലും  ലഹരിയുടെ ആസക്തിയിൽ നിന്ന് മോചിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയത്തിലെ റീഹാബിലിറ്റേഷൻ ആൻഡ് ഇവാലുവേഷൻ വിഭാ​ഗം ഡയറക്ടർ നാസർ അൽ അജ്മി പറഞ്ഞു. 

ജഹ്‌റ ഗവർണറേറ്റിലെ പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സിന്റെ സെൻട്രൽ ലബോറട്ടറി ഏരിയയിലാണ് ഫാം പ്രവർത്തിക്കുക. അടുത്ത വർഷം പകുതിയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പദ്ധതിയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സ് ഇതിനായി 20,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഭൂമി കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. ആരോ​ഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ ഉൾപ്പെടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അൽ അജ്മി കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News