കാർ വാടക-വിൽപ്പന ഓഫീസുകൾ നടത്തുന്നത് ​ഗുരുതര നിയമലംഘനങ്ങൾ; നിരീക്ഷണം ശക്തമാക്കാൻ കുവൈറ്റ് മുനിസിപ്പാലിറ്റി

  • 20/06/2022

കുവൈത്ത് സിറ്റി: മുനിസിപ്പാലിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഗവർണറേറ്റുകളിലെ സൂപ്പർവൈസറി അധികൃതർക്ക് കാർ ഓഫീസുകൾക്കെതിരായ ക്യാമ്പയിൻ ശക്തമാക്കാൻ നിർദേശം ലഭിച്ചു. കാർ ഓഫീസുകളുടെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനിയർ അഹമ്മദ് അൽ മാൻഫൗഹി നിർദേശം നൽകിയിട്ടുള്ളത്. കാർ വിൽപ്പന നടത്തുകയും വാടകയ്ക്ക് നൽകുകയും ചെയ്യുന്ന ഓഫീസുകൾ കടുത്ത നിയമലംഘനങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

പൊതു സ്വത്ത് ചൂഷണം ചെയ്യുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടാതെ തെരുവ് വിളക്കുകളുടെ തൂണുകളിൽ നിന്ന് വൈദ്യുതി മോഷണം ഉൾപ്പെയുള്ള പ്രവർത്തികളും ചെയ്യുന്നുണ്ട്. ഡിപ്പാർട്ട്‌മെന്റുകളുടെ ഡയറക്ടർമാർ ഇത്തരം ഓഫീസുകളുടെ എണ്ണത്തെക്കുറിച്ചും അവയുടെ പ്രവർത്തന പ്രദേശത്തെ കുറിച്ചുമുള്ള റിപ്പോർട്ടുകൾ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് വൈദ്യുതി-ജല മന്ത്രാലയത്തിന് റഫർ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിനായി സമർപ്പിക്കണമെന്നും അൽ മാൻഫൗഹി നിർദേശം നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News