കൊവിഡിൽ ആശ്വാസ കണക്കുകൾ; ഏപ്രിൽ മൂന്ന് മുതൽ കുവൈത്തിൽ ഒരു മരണം പോലും സംഭവിച്ചിട്ടില്ല

  • 21/06/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവി‍ഡ് സാഹചര്യം വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് വീണ്ടും ഉറപ്പ് നൽകി ഔദ്യോ​ഗിക വൃത്തങ്ങൾ. ഒരു തരത്തിലുള്ള ആശങ്കയുടെ കാര്യവുമില്ല. ആരോ​ഗ്യ വിഭാ​ഗം ഓരോ ചെറിയ മാറ്റങ്ങൾ പോലും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്ന കേസുകൾ വേഗത്തിൽ കണ്ടെത്തുന്നതിന് പുറമേ തുടർ അന്വേഷണങ്ങൾ നടത്തി പടരുന്നത് ഒഴിവാക്കുന്നുണ്ടെന്നും വൃത്തങ്ങൾ വിശദീകരിച്ചു. 

കൊവിഡ് രോഗികൾക്കായുള്ള തീവ്രപരിചരണ വിഭാഗങ്ങളിൽ ഈ മാസം എട്ട് മുതൽ ഇപ്പോഴും രോഗികളില്ല. കഴിഞ്ഞ ഏപ്രിൽ മൂന്ന് മുതൽ കൊവി‍ഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതർ പറഞ്ഞു. കൊവിഡ് കേസുകളിൽ ചെറിയ വർധനയുണ്ടായിട്ടുണ്ടെങ്കിലും നിലവിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് വൃത്തങ്ങൾ വിശദീകരിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News