ഹെപ്പറ്റൈറ്റിസ് ബിയും എച്ച്ഐവിയും ഉൾപ്പെടെ കുവൈത്തിൽ 93 പേർക്ക് പകർച്ചവ്യാധികൾ കണ്ടെത്തി

  • 21/06/2022

കുവൈത്ത് സിറ്റി: വിവാഹത്തിനു മുമ്പുള്ള മെഡിക്കൽ ടെസ്റ്റ് സെന്ററുകളിൽ ഏകദേശം 9,186 പേരുടെ അപേക്ഷകൾ ലഭിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ സോഷ്യൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഹസ്സൻ അൽ അവാദി അറിയിച്ചു.  2022 ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള കണക്കാണിത്. 8,226 കുവൈത്തികളും 960 നോൺ കുവൈറ്റികളുമാണ് അപേക്ഷിച്ചിട്ടുള്ളത്.ഇക്കാലയളവിൽ വിവാഹത്തിന് മുമ്പ് മെഡിക്കൽ ടെസ്റ്റിന് അപേക്ഷിച്ച 93 പേർക്ക് പകർച്ചവ്യാധികൾ പിടിപെട്ടതായി കണ്ടെത്തി.

26 പേർക്ക് ഹെപ്പറ്റൈറ്റിസ് ബി, ഏഴ് പേർക്ക് ഹെപ്പറ്റൈറ്റിസ് സി, 57 സിഫിലിസ്, 3 എച്ച്ഐവി എന്നിങ്ങനെയാണ് ബാധിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്.  ഇവരിൽ ചിലർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നില്ല. അപേക്ഷ നൽകിയവരിൽ 84 ശതമാനത്തിനും യൂണിവേഴ്സിറ്റി ബിരുദമോ അതിനു മുകളിലോ ഉള്ള വിദ്യാഭ്യാസമുണ്ട്. അവരിൽ 74.6 ശതമാനം പേർ, അതായത് 6,858 പേർ മുമ്പ് വിവാഹിതരായിട്ടില്ല. ഏകദേശം 21.6 ശതമാനം പേർ  വിവാഹമോചിതരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News