കള്ളക്കടത്ത് മാഫിയയുടെ ലക്ഷ്യമായി കുവൈത്ത് മാറിയെന്ന് മുന്നറിയിപ്പ്

  • 21/06/2022

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ നാഷണൽ ഡ്രഗ് പ്രിവൻഷൻ പ്രോജക്ട് 'ഗ്രാസ്' സിഇഒ അഹമ്മദി ഹെൽത്ത് ഡിസ്ട്രിക്ട് ഡയറക്ടർ ഡോ. അഹമ്മദ് അൽ ഷാട്ടിക്ക് മുന്നറിയിപ്പ് നൽകി. കള്ളക്കടത്ത് മാഫിയയുടെ ലക്ഷ്യമായി കുവൈത്ത് മാറിയിരിക്കുകയാണ്. മയക്കുമരുന്ന് കടത്തൽ മാത്രമല്ല,  അത് വളരെയധികം ഉപയോ​ഗിക്കപ്പെടുന്ന രാജ്യമായി കുവൈത്ത് മാറിയെന്നുമാണ് മുന്നറിയിപ്പ്. 

മയക്കുമരുന്നിന് എതിരെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി പ്രോജക്ട് 'ഗ്രാസ്' സംഘടിപ്പിച്ച 37-ാമത് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള കണക്കുകൾ പ്രകാരം 2020ൽ 285 മില്യൺ പേർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ്. ലോക ജനസംഖ്യയുടെ ഏകദേശം 5 ശതമാനം വരുമിത്. ലോകമെമ്പാടുമുള്ള ഏകദേശം 500,000 ആളുകൾ പ്രതിവർഷം മയക്കുമരുന്നിന് ഇരയാകുന്നു എന്ന വസ്തുതയും ഇതിനോട് ചേർത്തു വായിക്കണം. ആഗോള മയക്കുമരുന്ന് വ്യാപാരം 500 ബില്യൺ ഡോളറിലെത്തിയെന്നും അൽ ഷാട്ടി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News