ഹവല്ലിയിൽ മയക്കുമരുന്ന് വിൽപ്പന; പ്രവാസി അറസ്റ്റിൽ

  • 21/06/2022

കുവൈത്ത് സിറ്റി: ഹവല്ലി ​ഗവർണറേറ്റിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന ഏഷ്യക്കാരൻ അറസ്റ്റിൽ. നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന്റെയും ലോക്കൽ കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെയും അന്വേഷണത്തലാണ് ഇയാളെ പിടികൂടാനായത്. ഒരു കിലോ ഹെറോയിൻ, 100 ​ഗ്രാം ഷാബു എന്നിവ ഇയാളുടെ കൈയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നിന്ന് വിമാന മാർ​ഗമാണ് മയക്കുമരുന്ന് കുവൈത്തിൽ എത്തിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞിട്ടുള്ളത്.

വൻതോതിൽ മയക്കുമരുന്ന് കൈവശം വച്ചിരുന്നതായും താമസസ്ഥലത്ത് ഒളിപ്പിച്ചതായും പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ട മയക്കുമരുന്ന് വിൽപ്പനക്കാരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെ  കുറിച്ചുള്ള വിവരങ്ങൾ നാർക്കോട്ടിക്സ് വിഭാ​ഗത്തിന് ലഭിച്ചത്. ഇതിന് ശേഷം മയക്കുമരുന്ന് ആവശ്യമുണ്ടെന്ന തരത്തിൽ പ്രതിയുമായി ബന്ധപ്പെട്ട ശേഷം വിതരണം ചെയ്യാൻ എത്തിയപ്പോൾ കയ്യോടെ പിടികൂടുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News