കുവൈത്തിലെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിലെന്ന് ആരോ​ഗ്യ മന്ത്രാലയം

  • 26/06/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണ് ഉള്ളതെന്ന് ആരോ​ഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പൊതുജനങ്ങൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്. വാക്സിനേഷൻ കൂടുതൽ വേ​ഗത്തിലാക്കി മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെട്ടുന്നുമുണ്ട്. കഴിഞ്ഞ ഏപ്രിൽ മുതൽ ഈ മാസം 21വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്തെ രോ​ഗമുക്തി നിരക്ക് 100 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്.

രണ്ടാം ഡോസ് സ്വീകരിച്ച 27,652 പേർ ഉൾപ്പെടെ 152,000 പൗരന്മാർക്കും താമസക്കാർക്കും വാക്‌സിനുകൾ നൽകാൻ സാധിച്ചു.  മറ്റ് 110,050 പേർക്ക് ബൂസ്റ്റർ ഡോസ് ലഭിച്ചു. വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നവരുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യമാണ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വീട്ടിലായാലും അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലങ്ങളിലായാലും കൈകൾ കഴുകുന്നത് അടക്കമുള്ള മുൻകരുതലുകൾ പാലിക്കുന്നത് തുടരണം. രണ്ടാം ഡോസും ബൂസ്റ്റർ ഡോസും എല്ലാവരും ഉറപ്പായും സ്വീകരിക്കണമെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News