കുവൈറ്റ് ഹെൽത്ത് സെന്ററിൽനിന്ന് മരുന്നുകൾ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ

  • 26/06/2022

കുവൈത്ത് സിറ്റി: ആരോ​ഗ്യ മന്ത്രാലയത്തിന്റെ ഹെൽത്ത് സെന്ററിൽ നിന്ന് മരുന്നുകൾ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. സെന്ററിലെ ഒരു ജീവനക്കാരന്റെ സഹായത്തോടെയാണ് മോഷണം നടന്നത്. ഈ ജീവനക്കാരനെയും പിടികൂടിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിട്ടി സെക്ടറിലെ കള്ളപ്പണം, വ്യാജരേഖകൾ ഉണ്ടാക്കൽ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News