മിഷ്റിഫിലെ എക്സിബിഷൻ ​ഗ്രൗണ്ടിൽ പ്രവാസി പരിശോധന കേന്ദ്രം ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും

  • 26/06/2022

കുവൈത്ത് സിറ്റി: മിഷ്റിഫ് പ്രദേശത്തെ എക്സിബിഷൻ ​ഗ്രൗണ്ടിൽ ആരോ​ഗ്യ മന്ത്രാലയത്തിന്റെ  പ്രവാസി പരിശോധന കേന്ദ്രം ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. മറ്റ് പരിശോധന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനത്തോടെയാണ് ആരോ​ഗ്യ മന്ത്രാലയം എക്സിബിഷൻ ​ഗ്രൗണ്ടിൽ പ്രവാസി പരിശോധന കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്. പ്രതിദിനം 500 മുതൽ 700 വരെ പ്രവാസികളുടെ നടപടികൾ പൂർത്തിയാക്കാൻ പുതിയ കേന്ദ്രത്തിന് സാധിക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

പ്രതിദിനം എല്ലാ കേന്ദ്രങ്ങളിലുമായി 4,000 പ്രവാസികളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള പരിശ്രമങ്ങളാണ് ആരോ​ഗ്യ മന്ത്രാലയം നടത്തുന്നത്. ഇതിനൊപ്പം ഓഡിറ്റർമാരുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി മന്ത്രാലയം ചില പുതിയ നടപടിക്രമങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയിരുന്നു. ബാക്കിയുള്ള കേന്ദ്രങ്ങളുടെ ശേഷി വർധിപ്പിക്കുമ്പോൾ മുൻകൂർ ബുക്കിംഗ് തീയതിക്ക് അനുസരിച്ചായിരിക്കും പുതിയ കേന്ദ്രത്തിന്റെ പ്രവർത്തനമെന്നും വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News