ജലീബിൽ വ്യാജ ഉത്പന്നങ്ങൾ വിറ്റ കട പൂട്ടിച്ചു

  • 26/06/2022

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് മേഖലയിൽ വ്യാജ ഉത്പന്നങ്ങളുടെ വിൽപ്പന നടത്തിയിരുന്ന കട വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ ഉപഭോക്തൃ സംരക്ഷണ വിഭാ​ഗം പൂട്ടിച്ചു. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ലോ​ഗോ പതിപ്പിച്ച വ്യാജ തുണിത്തരങ്ങളാണ് ഇവിടെ വിറ്റിരുന്നത്. കൂടാതെ, സ്പോർട്സിനായി ഉപയോ​ഗിക്കുന്ന നിരവധി വ്യാജ വസ്ത്രങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 

വാണിജ്യ വഞ്ചനയ്ക്ക് ഫർവാനിയ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഒരു കമ്പനിക്കെതിരെയും മന്ത്രാലയം നടപടി സ്വീകരിച്ചു, ഉപയോഗിച്ച ടാബ്‌ലെറ്റുകൾ റിപ്പയർ ചെയ്ത് പുതുക്കി അതേ ബ്രാൻഡിന്റെ പ്രത്യേക ബോക്‌സുകളിൽ പാക്ക് ചെയ്ത് പുതിയതായി വിൽക്കാനും വേണ്ടിയാണ് ശ്രമിച്ചിരുന്നത്. ഹവല്ലി മേഖലയിൽ മൊബൈൽ ഫോൺ ആക്‌സസറികൾ വിൽക്കുന്ന ഒരു കടയ്‌ക്കെതിരെയും നടപടി സ്വീകരിച്ചു. പൊതു ധാർമ്മികത ലംഘിക്കുന്ന ചിത്രങ്ങളും ഫ്ലാഗുകളുമുള്ള  (സ്വവർഗാനുരാഗ)  ആക്‌സസറികൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്‌തതിനാണ് നടപടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News