കുവൈത്ത് സിറ്റി മോടികൂട്ടാനൊരുങ്ങുന്നു; പഠനത്തിനായി തുക അനുവദിച്ചു

  • 27/06/2022

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി വികസിപ്പിക്കുന്നതിനും മനോഹരമാക്കുന്നതിനുമുള്ള പദ്ധതിക്ക് ഉപദേശക പഠനങ്ങൾ തയ്യാറാക്കുന്നതിനായി തുക അനുവദിച്ച് മുനിസിപ്പാലിറ്റിയിലെ പർച്ചേസ് കമ്മിറ്റി. 10 മാസത്തേക്ക് 500,000 ദിനാറാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക അക്രഡിറ്റേഷന്റെ ലഭ്യതയും നിയമങ്ങൾക്കും നിയന്ത്രണ സർക്കുലറുകൾക്കും അനുസൃതമായി റെഗുലേറ്ററി അധികാരികളിൽ നിന്ന് ആവശ്യമായ അനുമതികൾ നേടാനും സമിതി വ്യവസ്ഥ ചെയ്തിട്ടുണ്ട്.

കുവൈത്ത് സിറ്റി സൗന്ദര്യവത്കരണ പദ്ധതി കുവൈത്ത് ജീവിതരീതിയുടെ പാരിസ്ഥിതിക, സാമ്പത്തിക, സാംസ്കാരിക, വിനോദ മേഖലകൾക്ക് അനുസൃതമായി സുസ്ഥിരമായ നഗര അന്തരീക്ഷം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. 2022-2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ കുവൈത്ത് സിറ്റി സൗന്ദര്യവത്കരണ പദ്ധതി ഉൾപ്പെടുത്താൻ മുനിസിപ്പാലിറ്റി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സുസ്ഥിര വികസനത്തിന്റെയും പൗര സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുകയും കുവൈത്തിന്റെ പരിഷ്കൃത കാഴ്ചപ്പാട് മെച്ചപ്പെടുത്തുകയും ചെയ്യുന്നുതാണ് പദ്ധതി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News