മയക്കുമരുന്നിനോട് ആസക്തി; കുവൈത്തിൽ 327 പേർക്ക് ജീവൻ നഷ്ടമായെന്ന് കണക്കുകൾ

  • 27/06/2022

കുവൈത്ത് സിറ്റി: കഴിഞ്ഞയാഴ്ച കുവൈത്തിൽ സംഘടിപ്പിക്കപ്പെട്ട ഡ്ര​ഗ് അഡിക്ഷൻ: ദി ചാലഞ്ചസ് ഓഫ് കോൺഫ്രണ്ടേഷൻ ആൻഡ് റീഹാബിലിറ്റേഷൻ റിക്വയർമെന്റ്സ് എന്ന കോൺഫറൻസിന്റെ ശുപാർശകൾ പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് ഡോ. അഹമ്മദ് അൽ ഷാറ്റി ആഹ്വാനം ചെയ്തു. 10 രാജ്യങ്ങളിൽ നിന്നുള്ള 29ൽ അധികം വിദ​ഗ്ധരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. എട്ട് വർക്ക്ഷോപ്പുകളും നടന്നു. മയക്കുമരുന്ന് നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള സുപ്രീം നാഷണൽ കമ്മിറ്റികളുടെ അനുഭവങ്ങളും ഫലപ്രാപ്തിയെ കുറിച്ചും ചർച്ചകൾ നടന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ലബോറട്ടറികൾ മൂന്ന് വർഷത്തിനിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട 24,000 സാമ്പിളുകൾ കൈകാര്യം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മയക്കുമരുന്നിനോട് ഉള്ള ആസക്തി മൂലം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുവൈത്തിൽ പൊലിഞ്ഞത് 327 ജീവനുകളാണ്. മയക്കുമരുന്നിനെതിരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഊർജിതമായി മുന്നോട്ട് പോകുമ്പോഴാണ് ഇത്രം പേർക്ക് ജീവൻ നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിമരുന്നിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന് നിരവധി ശുപാർശകളും സമ്മേളനങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News