കുവൈറ്റ് ഫാമിലി, ടൂറിസ്റ്റ് വിസകൾ നിർത്തിവച്ചതിന്റെ കാരണം പുറത്ത്

  • 29/06/2022

കുവൈത്ത് സിറ്റി: ഫാമിലി, ടൂറിസ്റ്റ് വിസകൾ നൽകുന്നത് താത്കാലികമായി നിർത്തിവച്ചതിനുള്ള കാരണം പുറത്ത്. കഴിഞ്ഞ മാസങ്ങളിൽ ഇത്തരം വിസകളിൽ രാജ്യത്ത് വന്ന അനേകം പേർ തിരികെ മടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി ഈ തീരുമാനം എടുത്തതെന്ന് വൃത്തങ്ങൾ പറഞ്ഞു. ഇത്തരം വിസകളിൽ കഴിഞ്ഞ മാസങ്ങളിൽ രാജ്യത്ത് വന്ന ശേഷം 20,000 പേർ മടങ്ങിയിട്ടില്ലെന്നാണ് കണക്കുകൾ. നിയമങ്ങളും ചടങ്ങളും പുതുക്കി ഫാമിലി, ടൂറിസ്റ്റ് വിസകൾ ലഭിക്കുന്നതിന് പുതിയ സംവിധാനം കൊണ്ട് വരുന്നതിന്റെ ഭാ​ഗമായാണ് ഇപ്പോൽ വിസ നൽകുന്നത് നിർത്തിവച്ചിട്ടുള്ളത്.

വിമാനത്താവളത്തിൽ ചില രാജ്യക്കാർക്ക് നേരിട്ട് അനുവദിക്കുന്ന ഇലക്ട്രോണിക് വിസകളെ ഇത് ബാധിക്കില്ല. ഈ വർഷം മാത്രം ഫാമിലി, ടൂറിസ്റ്റ് വിസകളിൽ രാജ്യത്ത് എത്തിയവരുടെ എണ്ണം 70,000 ആയി ഉയർന്നിരുന്നു. മൂന്ന് മാസം രാജ്യത്ത് നിന്ന ശേഷം സന്ദർശകന്റെ വിസയുടെ കാലാവധി കഴിഞ്ഞാൽ ഉടൻ തന്നെ തിരിച്ചുപോകുമെന്ന് ഉറപ്പുനൽകുന്ന കർശനമായ സംവിധാനവും നിയന്ത്രണങ്ങളും നട‌പ്പിലാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 

ചില കമ്മ്യൂണിറ്റികളുടെ ജനസംഖ്യാ ഘടന സംരക്ഷിക്കുന്നതിനും തൊഴിൽ വിപണിക്ക് അവരെ ആവശ്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷവുമായി വർക്ക് പെർമിറ്റുകൾ അനുവദിക്കുക. ആഭ്യന്തര മന്ത്രലയവും മാൻപവർ അതോറിറ്റിയും ഈ വിഷയത്തിൽ ഏകോപനത്തോടെ പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News