ബദർ അൽ സമ ഗ്രാൻഡ് ഈദിയ'22 സംഗീത വിരുന്നിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

  • 09/07/2022

കുവൈത്ത് സിറ്റി:  കേരളത്തിലെ പ്രശസ്ത ഗായകരെ അണിനിരത്തി മീഡിയ ഫാക്റ്ററി അണിയിച്ചൊരുക്കുന്ന ബദർ അൽ സമ പ്രസന്റസ് ഗ്രാൻഡ് ഈദിയ'22 സംഗീത വിരുന്നിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.  വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഇശലുകളുടെ പുഞ്ചിരി ചന്തവുമായി  പ്രിയ ഗായകൻ അഫ്സൽ, മൈലാഞ്ചി മൊഞ്ചുള്ള മാപ്പിളപ്പാട്ടുകളുമായി പ്രവാസികളുടെ ഇഷ്ടഗായിക രഹ്ന, ഭാവസാന്ദ്രമായ പ്രണയഗീതങ്ങളിലൂടെ  യുവമനസ്സുകളെ   കീഴടക്കിയ ഇഷാൻ ദേവ്,മനം മയക്കുന്ന ഖവാലിസംഗീതവുമായി  സിയാഹുൽ ഹഖ് എന്നിവരാണ് ഈദിയയിൽ കുവൈത്ത് ലയാളികൾക്കൊപ്പം കൂട്ടുകൂടി പാട്ടുപാടാൻ എത്തുന്നത്.  ജൂലായ് പതിനൊന്ന് തിങ്കളാഴ്ച വൈകീട്ട് ഏഴു  മണിക്ക് മൈതാനം ഹവല്ലി അമേരിക്കൻ ഇന്റർനാഷണൽ സ്‌കൂളിൽ ആണ്  ഈദിയ അരങ്ങേറുന്നത്. പരിമിയത്തമായ സീറ്റുകൾ മാത്രമായതിനാൽ പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. പ്രയോജകരായ ബദർ  അൽ സമ മെഡിക്കൽ സെന്റർ, ഗ്രാൻഡ് ഹൈപ്പർ, സ്കൈവേസ് റെസ്റ്റോറന്റ് ഗ്രൂപ്പ്, അഡ്രസ്സ് ലൈഫ് സ്റ്റൈൽ, ടി ഗ്രിൽ ബൈ തക്കാരഎന്നീ  സ്ഥാപനങ്ങൾ  വഴിയും www.mediafactorypro.com എന്ന വെബ്‌സൈറ്റ് വഴിയും സംഗീതാസ്വാദകർക്ക് പാസുകൾ കരസ്ഥമാക്കാവുന്നതാണ്.   മൂന്നര മണിക്കൂർ ദൈർഘ്യമുള്ള  ഷോ കൃത്യം ഏഴുമണിക്ക് ആരംഭിക്കുന്നതായിരിക്കും ഹാളിലേക്ക്  വൈകുന്നേരം 5.30ക്ക്  പ്രവേശനം അനുവദിച്ചു തുടങ്ങുമെന്നും സംഘാടകർ അറിയിച്ചു . ബദർ അൽ സമ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് ,  മീഡിയ ഫാക്ടറി എക്സിക്യൂട്ടീവ് ഡയറക്ടർ ബോബി എബ്രഹാം, ടെക്‌നിക്കൽ ഡയറക്ടർ ഷാജഹാൻ അബ്ദുൽ ഹമീദ്  എന്നിവർ  പങ്കെടുത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News