കഴിഞ്ഞ വര്‍ഷം കുവൈത്ത് ഇറക്കുമതി ചെയ്തത് 219.6 മില്യണ്‍ മൂല്യമുള്ള പെര്‍ഫ്യൂമുകള്‍

  • 09/07/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വര്‍ഷം 219.6 മില്യണ്‍ മൂല്യത്തിനുള്ള പെര്‍ഫ്യൂമും അത് തയറാക്കുന്നതിനുള്ള ഉത്പന്നങ്ങളും കുവൈത്ത് ഇറക്കുമതി ചെയ്തതായി കണക്കുകള്‍. മുന്‍ വര്‍ഷവുമായ താരമത്യം ചെയ്യുമ്പോള്‍ 21 ശതമാനം, അതായത് 37.969 മില്യണ്‍ ദിനാറിന്‍റെ വര്‍ധനയാണ് ഇറക്കുമതിയില്‍ ഉണ്ടായിട്ടുള്ളത്. 2020ല്‍ 191.367 മില്യണ്‍ ദിനാര്‍ മൂല്യത്തിനുള്ള പെര്‍ഫ്യൂമുകളാണ് രാജ്യം ഇറക്കുമതി ചെയ്തിരുന്നത്. 

അതേസമയം, അവശ്യ എണ്ണകൾ, റെസിനസ് മെറ്റീരിയലുകൾ, പെർഫ്യൂം തയാറാക്കുന്നതിനുള്ള ഉത്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 53.34 മില്യണ്‍ ദിനാർ ആയിരുന്നു. രണ്ടാം പാദത്തില്‍ ഇത് 52.8 മില്യണ്‍ ദിനാറും മൂന്നാപാദത്തില്‍ 59.25 മില്യണ്‍ ദിനാറും ആയിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News