കുവൈത്തിലെ സാൽമിയിൽ തീപിടിത്തം; ആളപായമില്ല

  • 09/07/2022

കുവൈത്ത് സിറ്റി: സാൽമി റോ‍ഡിലെ  സിമന്റ് ഫാക്ടറിയുടെ വെയർ ഹൗസിൽ തീപിടിത്തം. ഇന്നലെയാണ് സംഭവം. ജഹ്റ ക്രാഫ്റ്റ് സെന്‍ററുകള്‍, ഷഖായ, ഖസ്മ എന്നിവിടങ്ങളിലെ അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.  2000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു സിമന്റ് ഫാക്ടറിയുടെ പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കളുടെ വെയർഹൗസിലാണ് അപകടം ഉണ്ടായത്.  

വെള്ളം കൊണ്ട് മാത്രം തീ അണയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ഫോം അടക്കം ഉപയോഗിച്ചാണ് അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്.  നഷ്ടം സാമഗ്രികളിൽ മാത്രമായി പരിമിതപ്പെടുത്തിയതിനാല്‍ ആളപായമില്ല.  പരിശ്രമം അ​ഗ്നിശമന സേനയ്ക്ക് വേണ്ടി വന്നു. നഷ്ടം സാമഗ്രികളിൽ മാത്രമായി പരിമിതപ്പെടുത്താനും സാധിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News