എഷ്യൻ രാജ്യത്ത് നിന്ന് കുവൈത്തിലേക്കെത്തിച്ച 140 കിലോ നാർക്കോട്ടിക്ക് ക്രാറ്റോം പിടികൂടി

  • 16/08/2022

കുവൈത്ത് സിറ്റി: ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് കടത്തിക്കൊണ്ട് വന്ന 140 കിലോ നാർക്കോട്ടിക്ക് ക്രാറ്റോം പിടികൂടി എയർ കസ്റ്റംസ് വിഭാ​ഗം. സംശയാസ്പദമായ ഒരു ഷിപ്പ്മെന്റ് നിരീക്ഷിക്കുകയും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തപ്പോഴാണ് ഇറക്കുമതി നിരോധിച്ചിട്ടുള്ള ക്രാറ്റോം വൻതോതിൽ കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റും കസ്റ്റംസും സഹകരിച്ച് നടത്തിയ നീക്കത്തിലൂടെ  ക്രാറ്റോം രാജ്യത്തേക്ക് കടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.  രാജ്യത്തിന്റെ സുരക്ഷയെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News