സ്വകാര്യ ഫാർമസി മേഖലയിൽ സുപ്രധാന തീരുമാനങ്ങളുമായി കുവൈറ്റ് ആരോ​ഗ്യ മന്ത്രി

  • 17/08/2022

കുവൈത്ത് സിറ്റി: സ്വകാര്യ ഫാർമസികളുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം കൊണ്ട് വരുന്നതിനും ശരിയാക്കുന്നതിനുമായി ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സൈദ് രണ്ട് നിർണായക തീരുമാനങ്ങൾ പുറപ്പെടുവിച്ചു. ഇതിന്റെ ഭാ​ഗമായി 28/1996 നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ സംബന്ധിച്ച് മന്ത്രിതല പ്രമേയം 395/1997-ലെ ആർട്ടിക്കിൾ 18 അദ്ദേഹം ഭേദഗതി ചെയ്തു. ഫാർമസി സെന്റർ തുറക്കാൻ ലൈസൻസ് കുവൈത്തികൾക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.

ആർട്ടിക്കിൾ 1 നടപ്പിലാക്കുമ്പോൾ ഫാർമസികൾക്ക് അവയുടെ വ്യവസ്ഥകൾ ക്രമീകരിക്കുന്നതിന് മൂന്ന് മാസത്തെ സമയം നൽകുമെന്ന് തീരുമാനത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിന് ശേഷവും പാലിക്കാത്ത സാഹചര്യത്തിൽ, ഇക്കാര്യത്തിൽ നിയമപരമായ നടപടികൾ കൈക്കൊള്ളും. സ്വകാര്യ മേഖലയിലെ പുതിയ ഫാർമസികൾക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള അപേക്ഷകളും കുവൈത്തികളല്ലാത്തവർക്ക് ഫാർമസി തൊഴിൽ ചെയ്യാൻ ലൈസൻസ് നൽകാനുള്ള അപേക്ഷയും ഇതുമായി ബന്ധപ്പെട്ട പഠനം പൂർത്തിയാകുന്നതുവരെ താത്കാലികമായി നിർത്തിവെച്ചതാണ് രണ്ടാമത്തെ തീരുമാനം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News