കുവൈത്തിലെ ജനസംഖ്യ 4.6 മില്യൺ കടന്നതായി കണക്കുകൾ, പ്രവാസികളുടെ എണ്ണം കുറയുന്നു

  • 17/08/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ മൊത്തം ജനവസംഖ്യ 4.6 മില്യൺ കടന്നതായി കണക്കുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ ഓ​ഗസ്റ്റിൽ പുറത്ത് വിട്ട കണക്ക് അനുസരിച്ചാണ് ഇത്. 2021 ഡിസംബറിൽ പൂർത്തിയാക്കിയ സർവ്വേ പ്രകാരം കുവൈത്തിലെ ജനസംഖ്യ 4,216,900 ആയെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2020ൽ നിന്ന് 119,112 പേരുടെ കുറവാണ് പുതിയ കണക്കിൽ വന്നിട്ടുള്ളത്. ആ വർഷം ആകെ ജനസംഖ്യ 4,336,012 ആയിരുന്നുവെന്നാണ് കണക്കുകൾ. പ്രവാസി ജനസംഖ്യയിലാണ് കുറവ് വന്നിട്ടുള്ളത്.

പ്രവാസികളുടെ എണ്ണത്തിൽ 148,000 പേരുടെ കുറവാണ് വന്നത്. അതേസമയം, കുവൈത്തികളുടെ കണക്കിൽ 29,000ത്തിന്റെ വർധനയുണ്ടായിട്ടുണ്ട്. അതേസമയം, പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ 2021ലെ സ്ഥിതിവിവരക്കണക്കുകൾ പുറത്ത് വിട്ടിരുന്നു. 2021ൽ കുവൈത്തിലെ ജനസംഖ്യ 4,627,674 ആണെന്നാണ് പിഎസിഐയുടെ കണക്ക്. സിഎസ്ബി റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ 411.000 പേരുടെ വ്യത്യാസമാണ് പിഎസിഐയുടെ കണക്കിലുള്ളത്. 60 വയസ് പിന്നിട്ടുള്ള പ്രവാസികളുടെ എണ്ണത്തിലാണ് പ്രകടമാണ് വ്യത്യാസം കാണിക്കുന്നത്. സിഎസ്ബി കണക്കിൽ ഇത് 361,493 ആണെങ്കിൽ പിഎസിഐയുടെ റിപ്പോർട്ടിൽ 122,004 മാത്രമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News