ജലീബിൽ മലിനജലം ശുദ്ധീകരിക്കാൻ പ്ലാന്റുകൾ സ്ഥാപിക്കും

  • 17/08/2022

കുവൈത്ത് സിറ്റി: അൽ മുത്‌ല, ജലീബ്, സൗത്ത് അബ്ദുള്ള അൽ മുബാറക് എന്നിവിടങ്ങളിൽ മലിനജല സംസ്‌കരണത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കാനുള്ള ആലോചനകളുമായി പൊതുമരാമത്ത് മന്ത്രാലയം. ഈ പ്രദേശങ്ങൾ പ്രധാന മലിനജല ശൃംഖലയുമായി ബന്ധിപ്പിക്കുന്നതുവരെ ആ പ്രദേശങ്ങളിൽ താൽക്കാലികമായി മൊബൈൽ ട്രീറ്റ്‌മെന്റ് യൂണിറ്റുകൾ സ്ഥാപിക്കും. ജീർണിച്ച മലിനജല ശൃംഖലയുള്ള ജലീബ് ഒരു ദുരന്ത പ്രദേശമായി മാറിയിരിക്കുകയാണ്.

അവിടെയുള്ള മലിനജലം ശുദ്ധീകരിക്കാൻ പ്ലാന്റുകൾ സ്ഥാപിക്കും. ജലീബിൽ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന മലിനജലത്തിന്റെ അളവ് 24,000 മീറ്ററാണെന്നാണ് കണക്കാക്കുന്നത്. മലിനജലം ശുദ്ധീകരിക്കുന്നതിന് 24 ഓളം ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ജലീബ് അൽ ഷുവൈക്ക് മേഖലയിൽ മുനിസിപ്പാലിറ്റി ഒമ്പത് പ്രദേശങ്ങൾ അനുവദിച്ചിട്ടുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ടെൻഡർ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുത്. ഇതിലൂടെ ഈ പ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിടുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News