കൊവിഡ് സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിൽ; കുവൈറ്റ് ചരിത്രത്തിലിടം നേടിയ വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നു

  • 17/08/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം വളരെ മെച്ചപ്പെട്ട അവസ്ഥയിൽ, മിഷ്‌രിഫ് വാക്‌സിനേഷൻ കേന്ദ്രം അടച്ചു പൂട്ടിയതിനു പിന്നാലെ ജാബർ ബ്രിഡ്ജ് വാക്സിനേഷൻ കേന്ദ്രവും അടയ്ക്കുന്നു. മഹാമാരി അതിവേ​ഗം പടർന്ന അവസ്ഥയിൽ സുപ്രധാന ചുമതലകൾ വഹിച്ച വാക്സിനേഷൻ കേന്ദ്രം നാളെ അടയ്ക്കുമെന്നാണ് ആരോ​ഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ വാക്സിനേഷൻ നടപടികൾ തുടരുമെന്നും 16 ആരോ​ഗ്യ കേന്ദ്രങ്ങളിലും വാക്സിൻ നൽകുമെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകുന്നേരം മൂന്ന് മുതൽ രാത്രി എട്ട് വരെയെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്. മുൻകൂട്ടി അപ്പോയിൻമെന്റ് എടുക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അബ്‍ദുൾ റഹ്മാൻ അൽ സൈദ് സെന്ററിൽ അഞ്ചിനും 18നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിൻ വിതരണവും നടക്കുന്നുണ്ട്. ജലീബ് അൽ ഷുവൈക്കിലെ ജലീബ് സെന്ററിൽ ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെ മുൻകൂട്ടി അപ്പോയിൻമെന്റ് എടുത്തും അല്ലാതെയും നൽകുന്നുണ്ടെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News