നിയമം ലംഘിക്കുന്ന ഡെലിവറി കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 19/08/2022

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്, ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയെഗിന്റെയും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവർ ഇന്ന് യോഗം ചേർന്നു. ഡെലിവറി കമ്പനികൾക്കായി ഒരു മെക്കാനിസവും ആവശ്യകതകളും ഏകോപിപ്പിക്കാനും സജ്ജമാക്കാനുമുള്ള അഭ്യർത്ഥനകളുടെ പശ്ചാത്തലത്തിലായിരുന്നു യോ​ഗം.

നിരവധി നിബന്ധനകൾ സ്ഥാപിക്കാനാണ് യോഗം ലക്ഷ്യമിടുന്നത്. ഡെലിവറി ചെയ്യുന്ന ഡ്രൈവർക്ക് ആരോ​ഗ്യ മന്ത്രാലയത്തിന്റെ സർട്ടിഫിക്കേറ്റ് നിർബന്ധമാക്കും. കുവൈത്ത് മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച് ഡെലിവറി വാഹനം ഉൾപ്പെടുന്ന കമ്പനിയുടെ സ്റ്റിക്കർ ഒട്ടിക്കണം. വാഹനമായാലും മോട്ടോർ സൈക്കിളായാലും ഡ്രൈവർ യൂണിഫോം ധരിക്കണം തുങ്ങിയവയാണ് സുപ്രധാന നിബന്ധനകൾ. നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കിൽ  കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News