ഐഎസ്ഒ അം​ഗീകാരം നേടി കുവൈറ്റ് പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ

  • 19/08/2022

കുവൈത്ത് സിറ്റി: വീണ്ടുമൊരിക്കൽ കൂടി ഇൻഫർമേഷൻ സെക്യൂരിട്ടി മാനേജ്മെന്റിനുള്ള ഐഎസ്ഒ അം​ഗീകാരം നേടിയതായി പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. അടുത്ത മൂന്ന് വർഷത്തേക്ക് കാലാവധിയാണ് നീട്ടിക്കിട്ടിയിട്ടുള്ളത്. അതോറിറ്റിയുടെ എല്ലാ സിസ്റ്റങ്ങൾക്കും, പ്രത്യേകിച്ച് ഡാറ്റ സുരക്ഷ, സംരക്ഷണ പരിപാടികൾ, സൗകര്യ സുരക്ഷ, എന്നിവയിൽ ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾ നൽകുന്നത് ഉൾപ്പെടുന്നതാണ് ഈ അം​ഗീകാരം.

ഡാറ്റ പരിരക്ഷിക്കുന്നതിനും അതിന്റെ വിവര സുരക്ഷാ സംവിധാനത്തിന്റെ സമഗ്രത ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ  വിശദീകരിച്ചു. എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഡാറ്റ ഉൾക്കൊള്ളുന്ന ഒരു വിവര ബാങ്ക് എന്ന നിലയിൽ ഈ സംവിധാനങ്ങൾക്കായുള്ള എല്ലാ നിയന്ത്രണ, സുരക്ഷാ ആവശ്യകതകളും നിറവേറ്റുന്നതും 2013 മുതൽ ഈ സർട്ടിഫിക്കറ്റ് തുടർച്ചയായി നേടാൻ സാധിക്കുന്നതും അതോറിറ്റി പ്രത്യേകം സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News