കുവൈത്തിലേക്ക് ​ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പിയൻസ് നിർത്തുന്നു?

  • 19/08/2022

കുവൈത്ത് സിറ്റി: കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും മറ്റ് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളും എന്നിങ്ങനെ സ്‌പോൺസർഷിപ്പ് സമ്പ്രദായം  നടപ്പിലാക്കുന്ന രാജ്യങ്ങളിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നക്  നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിപ്പൈൻ പാർലമെന്റിൽ ചർച്ചകൾ ആരംഭിച്ചു. വിദേശത്ത് ഫിലിപ്പിനോ ​ഗാർഹിക തൊഴിലാളികളെ ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്ന റിപ്പോർട്ട് പാർലമെന്റംഗം രവി ടോൾവോ അവലോകനം ചെയ്തതിന് ശേഷമുണ്ടായ ചർച്ചകൾ നടന്ന സമ്മേളനത്തിൽ സെനറ്റ് ന്യൂനപക്ഷ നേതാവ് കൊക്കോ പിമെന്റൽ ആണ് ഈ നിർദേശം മുന്നോട്ട് വച്ചത്. 

ഫിലിപ്പൈൻ സെനറ്റിലെ മൈഗ്രന്റ് എംപ്ലോയ്‌മെന്റ് എന്ന പുതിയ കമ്മിറ്റിയുടെ അധ്യക്ഷനെന്ന നിലയിലാണ് പ്രതിനിധി ടോൾവോ റിപ്പോർട്ട് അവലോകനം ചെയ്തത്. കുവൈത്തിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്ന ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കുന്നതും സ്ഥിരമായ വേതനം നൽകാത്തതിനാൽ അവർ അനുഭവിക്കുന്ന ദുരിതങ്ങളും വിശദീകരിക്കുന്ന വീഡിയോയും ടോൾവോ അവതരിപ്പിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News