ജഹ്റ ട്രാഫിക്ക് വിഭാഗം കെട്ടിടത്തിന്‍റെ മേല്‍ക്കൂര ഇടിഞ്ഞു വീണു; ഒഴിവായത് വന്‍ ദുരന്തം

  • 19/08/2022


കുവൈത്ത് സിറ്റി: ജഹ്റ ഗവര്‍ണറേറ്റ് ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വാഹന വിഭാഗം ഓഫീസിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ അപകടം. രണ്ട് വര്‍ഷം മാത്രം പഴക്കമുള്ള ഓഫീസിന്‍റെ മേല്‍ക്കൂര ഇടിഞ്ഞതിന്‍റെ ഞെട്ടലിലാണ് അധികൃതര്‍. ഉദ്യോഗസ്ഥരുടെ ആരുടെയും ജീവന്‍ നഷ്ടമായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനും അശ്രദ്ധ വരുത്തിയവരെ കണ്ടെത്തുന്നതിനും അടിയന്തരമായ അന്വേഷണം ആരംഭിക്കാൻ അദ്ദേഹം ഉത്തരവിട്ടു.

ജഹ്റ ഗവര്‍ണറേറ്റ് ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വാഹന വിഭാഗം ഓഫീസില്‍ അപകടം സംഭവിച്ചതായി ഓപ്പറേഷന്‍സ് വിഭാഗത്തില്‍ വിവരം ലഭിക്കുകയായിരുന്നുവെന്ന് ജനറല്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കെട്ടിടം ഇടിയുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ജീവനക്കാരന്‍ അറിയിച്ചതാണ് രക്ഷയായത്. ഒട്ടും സമയം പാഴാക്കാതെ തന്നെ ഉടന്‍ കെട്ടിടത്തില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിക്കാന്‍ സാധിച്ചതാണ് വലിയ അപകടം ഒഴിവാക്കിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News