കുവൈത്ത് എയർപോർട്ടിൽ പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

  • 21/08/2022

കുവൈത്ത് സിറ്റി : കുവൈത്ത് എയർപോർട്ടിൽ തിരക്കേറുന്നു .കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി രാജ്യങ്ങളിൽ നിന്നുള്ള 340-ലധികം വിമാനങ്ങളാണ് കുവൈത്തിലെത്തിയത്. നീണ്ട വേനൽക്കാല അവധിക്ക് ശേഷം അടുത്താഴ്ച മുതല്‍  സ്കൂള്‍  ആരംഭിക്കുന്നതാണ് എയർപോർട്ടിൽ തിരക്കേറുവാന്‍ കാരണം. പ്രതിദിനം 25,000 മുതൽ 30,000 വരെ യാത്രക്കാര്‍ എയര്‍പ്പോര്‍ട്ടില്‍ എത്തുന്നതായി ഡി.ജി.സി.എ അറിയിച്ചു. 

എയർപോർട്ട് സേവനങ്ങൾ കുറ്റമറ്റതാക്കാൻ കൂടുതൽ ജോലിക്കാരെ വിന്യസിക്കുന്നത് ഉൾപെടെയുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. അതിനിടെ യാത്രക്കാർ വർദ്ധിക്കുന്നത് കണ്ട് ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വര്‍ദ്ധനവാണ് മിക്ക വിമാന കമ്പനികളും വരുത്തിയിരിക്കുന്നത്. വർദ്ധിച്ച നിരക്കും മൂലം യാത്ര മാറ്റിവയ്‌ക്കേണ്ട സ്ഥിതിയിലാണ് മലയാളികള്‍ അടക്കമുള്ള  പ്രവാസികൾ. 

Related News