നഴ്സറി ലൈസൻസ് ​ഗ്യാരന്റി തുക 5000 കുവൈറ്റ് ദിനാർ

  • 21/08/2022

കുവൈത്ത് സിറ്റി: നഴ്സറികൾ സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനമെടുത്ത് സാമൂഹ്യകാര്യ മന്ത്രി ഫഹദ് അൽ ഷരിയാൻ. ഇനി മുതൽ നഴ്സറി ലൈസൻസ് ലഭിക്കാൻ ​ഗ്യാരന്റി തുകയായി 5000 കുവൈത്തി ദിനാർ അടയ്ക്കേണ്ടി വരും. കൂടാതെ, ഉടമ ഡിപ്ലോമയോ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റോ തത്തുല്യമോ ഉള്ള ഒരു കുവൈത്തിയായിരിക്കണം. ഒപ്പം സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ ജോലി ചെയ്യാൻ പാടില്ലെന്നുള്ള നിബന്ധനയുമുണ്ട്.

പുതിയ അപേക്ഷകർക്കും ലൈസൻസ് പുതുക്കുന്നവർക്കും നഴ്‌സറി പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസിനായുള്ള അപേക്ഷ ബന്ധപ്പെട്ട കമ്മിറ്റി 10 ദിവസത്തിനുള്ളിൽ അവലോകനം ചെയ്യുകയും 30 ദിവസത്തിനുള്ളിൽ അത് അംഗീകരിക്കുകയും ചെയ്യും. അംഗീകാരം അല്ലെങ്കിൽ അപേക്ഷിച്ച നിരസിച്ച തീയതി മുതൽ ഒരാഴ്ചയ്ക്കുള്ളിൽ അപേക്ഷകനെ രേഖാമൂലം വിവരം അറിയിക്കും. നഴ്സറിയുടെ പ്രവർത്തന പ്രദേശം തിരഞ്ഞെടുക്കുന്നതിനുള്ള വ്യവസ്ഥകളും ഭേദഗതിയിൽ ഉൾപ്പെടുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News