കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രക്തദാനക്യാമ്പ് നടത്തി. ബിഡികെ കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ചു, അദാൻ രക്തബാങ്കിൽ നടത്തിയ ക്യാമ്പിൽ അറുപതിലധികം ആളുകൾ രക്തദാനം നടത്തി. 1972-ൽ കുവൈറ്റിൽ രൂപീകൃതമായ പ്രഥമ മലയാളി സംഘടനകളിലൊന്നാണ്, അമ്പതു വർഷത്തെ മഹത്തായ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ മികവിൽ സുവർണ്ണ ജൂബിലി വർഷത്തിലേക്ക് എത്തി നിൽക്കുന്നത്. കുവൈറ്റിലും, കേരളത്തിലുമായി നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയുടെ പൊതുവികാരമായിരുന്നു സഹജീവി സ്നേഹത്തിന്റെ ഉത്തമോദാഹരണമായ സന്നദ്ധ രക്തദാനം സുവർണ്ണ ജൂബിലി വർഷത്തിൽ നടത്തുക എന്നത് എന്ന് കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ പ്രവർത്തകർ അറിയിച്ചു.സെപ്റ്റംബർ 16-ന് ഉച്ചയ്ക്ക് ഒരുമണി മുതൽ അഞ്ചു മണി വരെ ആയിരുന്നു ക്യാമ്പ്. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കെഎംസിഎ അഡ്വൈസറി ബോർഡ് ചെയർമാൻ രാജൻ തോട്ടത്തിൽ നിർവഹിച്ചു. സന്നദ്ധ രക്തദാനത്തിന്റെ സന്ദേശം പൊതുജനങ്ങളിലേക്കും, കെഎംസിഎ പ്രവർത്തകരിലേക്കും എത്തിക്കുന്നതിനുള്ള ഒരു അവസരമായി രക്തദാന ക്യാമ്പ് മാറി എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചാരിതാർഥ്യത്തോടെ ഓർമിച്ചു. കെഎംസിഎ പ്രസിഡന്റ് ഡെയ്സൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, കെഎംസിഎ കഴിഞ്ഞകാലങ്ങളിലും, പ്രത്യേകിച്ച് കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്തു ഏറ്റെടുത്തു നടത്തിയ ജനോപകാരപ്രദമായ ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും പരാമർശിച്ചു. സുവർണ ജൂബിലി ആഘോഷങ്ങളുടെ കൺവീനർ രഞ്ജിത് ജോണി, അഡ്വൈസറി ബോർഡ്അംഗം കെ. ജെ ജോൺ, കെഎംസിഎ ട്രഷറർ ജാക്സൺ ജോർജ് എന്നിവർ സംസാരിച്ചു. കെഎംസിഎ ജനറൽ സെക്രട്ടറി ഷാന്റി സണ്ണി സ്വാഗതവും, ജിതിൻ ജോസ് ബിഡികെ നന്ദിയും പ്രകാശിപ്പിച്ചു. രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ബിഡികെ കോ ഓർഡിനേറ്റർമാർ പരിപാടികൾ ഏകോപിപ്പിച്ചു.ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിന് കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷനുള്ള പ്രശംസാ ഫലകം ബി ഡി കെ കൈമാറി. കെഎംസിഎ പ്രവർത്തകരായ സോജൻ, റോഷൻ, റോബിൻ, റോബി മാത്യു, വിൻസെന്റ് , ബിഡികെ പ്രവർത്തകരായ നളിനാക്ഷൻ, ശ്രീകുമാർ, നിയാസ്, സോഫി രാജൻ , ബീന, ജോളി, യമുന രഘുബാൽ, ഷിജു, ജയേഷ് എന്നിവർ ക്യാമ്പിൽ സന്നദ്ധ പ്രവർത്തനം നടത്തി.കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 99164260 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?