ഏകതാ ദിവസ് ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി

  • 01/11/2022

കുവൈത്ത് സിറ്റി: രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. ഡോ. വിനോദ് ​ഗെയ്കവാദ് ഉദ്ഘാടനം ചെയ്തു. ദേശീയ ഐക്യദിനത്തോടനുബന്ധിച്ച് കുവൈത്തിലുള്ള എല്ലാ ഇന്ത്യക്കാർക്കും  ഇന്ത്യയുടെ സുഹൃത്തുക്കൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഒക്ടോബർ 31നാണ് ഏകതാ ദിവസ് ആചരിക്കുന്നത്.

സ്മിതാ പാട്ടീൽ ഒരു രാഷ്ട്രീയ ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏകദാ ദിവസത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന്റെ വീഡിയോ ചടങ്ങിൽ പ്ലേ ചെയ്തു. 2047 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷത്തിന് മുന്നോടിയായുള്ള ഐക്യത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. തുടർന്ന് ദേശഭക്തി നൃത്തവും ഗാനങ്ങളും അടങ്ങിയ സാംസ്കാരിക പരിപാടിയും സർദാർ വല്ലഭായ് പട്ടേലിന്റെ പ്രദർശനവും ചടങ്ങിൽ സംഘടിപ്പിച്ചു.

ഏകതാ ദിവസത്തോട് അനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ സ്‌കൂളുകളുമായി സഹകരിച്ച് ഇന്ത്യൻ എംബസി ഒരുമയുടെ മനുഷ്യ ചങ്ങലയും യൂണിറ്റി റണ്ണും ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇതിൽ പങ്കാളികളായത്. എംബസിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ഒരു ഡിജിറ്റൽ എക്‌സിബിഷനും സർദാർ വല്ലഭായ് പട്ടേലിന്റെ ജീവിതത്തെക്കുറിച്ചുള്ള പ്രത്യേക സെഷനും നടന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News