വിന്റർ വണ്ടർലാൻഡ് തയ്യാറാകുന്നു, ഗെയിമുകളും ഉപകരണങ്ങളും കുവൈത്തിലേക്ക് പുറപ്പെട്ടു

  • 01/11/2022

കുവൈറ്റ് സിറ്റി: വിന്റർ വണ്ടർലാൻഡ് കുവൈത്ത് പ്രോജക്ട്  2022 ഡിസംബർ 1-ന്ഷാബ് പാർക്ക് സൈറ്റിൽ തുറക്കുമെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. അതിനായുള്ള ഒരുക്കങ്ങൾ തുടരുകയാണ്.  ഗെയിമുകളും, ഉപകരണങ്ങളും ബ്രിട്ടീഷ് തുറമുഖമായ സതാംപ്ടണിൽ നിന്ന് കയറ്റിഅയക്കുന്നത് ആരംഭിച്ചു. 

സതാംപ്ടൺ നഗരത്തിലെ തുറമുഖത്ത് നിന്ന് ഒരു വലിയ കപ്പലിൽ കയറ്റുന്നതിന് മുമ്പ് റോളർ കോസ്റ്ററുകളുടെ രണ്ട് ചിത്രങ്ങൾ സൈറ്റ് റിപ്പോർട്ട് ചെയ്തു. കുവൈറ്റിൽ നടക്കുന്ന ആദ്യത്തെ മെഗാ വിനോദ നഗരമായ വിന്റർ വണ്ടർലാൻഡ് ഗെയിമുകളുടെ പ്രധാന ദാതാവായി ഇവന്റ്സ് ബൈ സൈനോഷറിനെ അടുത്തിടെ നിയമിച്ചതായി വെബ്‌സൈറ്റ് പ്രസ്താവിച്ചു.

വിന്റർ വണ്ടർലാൻഡ് കുവൈറ്റ് വിവിധ പ്രവർത്തനങ്ങൾക്ക് പുറമെ എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കുമായി  28 ഗെയിമുകളും 1,200 പേർക്ക് ഇരിക്കാവുന്ന തീയറ്ററും ഇവന്റിൽ ഉൾപ്പെടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News