2035ഓടെ കുവൈറ്റിലെ താപനില അപകടകരമായ ഘട്ടത്തിലേക്ക് മുന്നറിയിപ്പ്

  • 02/11/2022

കുവൈത്ത് സിറ്റി: 2010നെ അപേക്ഷിച്ച് വാർഷിക താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വർദ്ധിക്കുമെന്ന് കാലാവസ്ഥ വിദ​ഗ്ധന്റെ മുന്നറിയിപ്പ്. 2035ഓടെ കുവൈറ്റിലെ താപനില അപകടകരമായ ഘട്ടത്തിലേക്ക് പ്രവേശിച്ചേക്കാമെന്നും കാലാവസ്ഥ വിദ​ഗ്ധൻ അബ്‍ദുൾഅസീസ് അൽ ഖരാവി പറഞ്ഞു. ഈ നിരക്കുകൾ 2010 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ മുൻ 30 വർഷങ്ങളെ അപേക്ഷിച്ച് യഥാർത്ഥത്തിൽ  1.1 ഡിഗ്രി വർദ്ധിച്ചു. 

സമീപ വർഷങ്ങളിൽ, കുവൈത്തിൽ തലസ്ഥാനത്തിന് വടക്ക് പടിഞ്ഞാറുള്ള ജഹ്‌റ മേഖലയിൽ 54 ഡിഗ്രിയായി 2021ലും തലസ്ഥാനത്തിന് പടിഞ്ഞാറ് സുലൈബിയ മേഖലയിൽ 53 ഡിഗ്രിയായി 2020ലും താപനില റെക്കോർഡ് നിലയിലേക്ക് ഉയർന്നിരുന്നു. ഇവ രണ്ടും ജനവാസ മേഖലകളാണ്. 1980കളിലും 1990കളിലും വർഷത്തിൽ ഒന്നോ രണ്ടോ നാലോ ദിവസങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനില രാജ്യത്ത് രേഖപ്പെടുത്തിയിരുന്നു, എന്നാൽ ഇപ്പോൾ വർഷത്തിൽ 20 ദിവസങ്ങളിൽ വരെ രേഖപ്പെടുത്തിയേക്കാനാണ് സാധ്യത. രാജ്യത്ത് വീശുന്ന വായു, ഇടിമിന്നൽ, പൊടിക്കാറ്റ് എന്നിവയുടെ തീവ്രതയും വർദ്ധിച്ചുവെന്നും അൽ ഖരാവി ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News