രാഗോത്സവം 2023: വിപുലമായി ആഘോഷിച്ചു

  • 10/01/2023



കുവൈറ്റിലെ രാഗതരംഗ് മ്യൂസിക് സ്കൂളിൻ്റെ വാർഷികാഘോഷം രാഗോത്സവം 2023 വിപുലമായ രീതിയിൽ സംഘടിപ്പിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ ലൈവ് ഗാനമേള അക്ഷരാർത്ഥത്തിൽ കണ്ണിനും കാതിനും വേറിട്ട അനുഭവം തന്നെ ആയിരുന്നു. പ്രശസ്ത സംഗീത സംവിധായകനും സംഗീത അദ്ധ്യാപകനുമായ മനോജ്‌ കാഞ്ഞങ്ങാടിന്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സങ്കടിപ്പിച്ചത്..

ഗാനമേളയുടെ ഓർക്കസ്ട്രയിൽ
 കീബോർഡ്
താജുദീൻ കോഴിക്കോട്
സേളമൻ
തബല
ധനുപ് 
 ഡ്രംസ്
രാജേഷും
 ഗിറ്റാർ
സജി തോമസും
എന്നിവർ നല്ലരീതിയിൽ നിർവഹിച്ചു.

കുവൈറ്റിലെ കലാ-സാമൂഹിക സാംസ്ക്കാരിക പ്രവർത്തകനായ ശ്രീ മനോജ് മാവേലിക്കര, ഡോ. അനുപ് ഡോ.അശ്വതി, ശ്രീ രാജേഷ് കുമാർ, ഡോ: ഹിമശ്രി എന്നിവർ ഭദ്രദീപം
തെളിയിച്ചൂ.
മെഗാ മ്യൂസിക് ഇവെന്റിൽ പങ്കെടുത്ത മുഴുവൻ കലാകാരന്മാർക്കുള്ള മെമ്മോന്റോ വിതരണം ശ്രീ പ്രേംരാജ് ബാലുശ്ശേരിയും നിർവഹിച്ചു..

ഏറെപേരുടെ മുക്തകണ്ഠ പ്രശംസയ്ക്കു വഴിതെളിച്ച സംഗീത സന്ധ്യ. ശ്രീ മനോജ്‌ കാഞ്ഞങ്ങാടിന്റെ നന്ദി പ്രകാശനത്തോട് കൂടി സമാപിച്ചു.,.
സംഗീത സന്ധ്യയിലും.. അണിയറയിലും പ്രവർത്തിച്ച നല്ലവരായ രക്ഷാകർത്താക്കളോടും പരിപാടി നടത്തുവാൻ വേദി അനുവദിച്ച അൽ ജവാഹറ സ്കൂൾ അധികൃതരോടും

Related News