ചരിത്രങ്ങളെ ഉൾക്കൊണ്ട്‌ സമൂഹത്തോടുള്ള ബാധ്യത നിറവേറ്റണം: എൻലൈറ്റൻ

  • 10/01/2023


സാൽമിയ : ചരിത്രങ്ങളെ ഉൾക്കൊണ്ട്‌ സമൂഹത്തോടുള്ള ബാധ്യത നിറവേറ്റലാണ് ഭാവി തലമുറയിലേക്കുള്ള കൈമാറ്റമെന്ന് നാഷണൽ കൗൺസിലേഴ്സ് മീറ്റ് 'എൻലൈറ്റൻ' അഭിപ്രായപ്പെട്ടു.
രിസാല സ്റ്റഡി സർക്കിൾ‌ കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച പ്രസ്തുത സംഗമം ഹാരിസ് പുറത്തീലിന്റെ അദ്ധ്യക്ഷതയിൽ കുവൈത്ത് ഐ സി എഫ് എഡ്യൂക്കേഷൻ സെക്രട്ടറി റഫീഖ് കൊച്ചന്നൂർ ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രതിബദ്ധതയുള്ള സക്രിയരായ പ്രവർത്തകരാണ് സംഘടനയെ അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിസംബർ ലക്ക രിസാല വിതരണത്തിൽ ഗോൾഡൻ സോൺ പുരസ്ക്കാരം നേടിയ ജലീബ് സോണിനെ അനുമോദിച്ചു. ഐ സി എഫ് നാഷനൽ സെക്രട്ടറി അബ്ദുല്ല വടകര, റഫീഖ് റഹ്മാനി, ജസാം കുണ്ടുങ്ങൾ, അൻവർ ബലക്കാട്, നവാഫ് അഹമ്മദ്, നജീബ് തെക്കേകാട്, അബു താഹിർ, സഹദ് മൂസ, മൂസക്കുട്ടി, അബ്ദുൾ റഹ്മാൻ, അനസ് എടമുറ്റം എന്നിവർ വിവിധ സെഷനുകൾക്ക്‌ നേതൃത്വം നൽകി.

Related News