കെ.കെ.എം.എ സ്കോളർഷിപ് വിതരണം ചെയ്തു

  • 15/01/2023



വിദ്യ, ഒരു ശക്തിയേറിയ ഉപകരണമാണ്. തന്നെപ്പോലെതന്നെ മറ്റുള്ളവരെയും സമനായി കാണുകയും, പാരസ്പര്യതിലൂന്നി സാമൂഹ്യ പ്രതിബദ്ധതയുള്ള  സമൂഹമായി മാറുകയും ചെയ്യുക എന്നതാവണം വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് എന്ന് മുൻ റവന്യൂ വകുപ്പ് മന്ത്രിയും ഹൊസ്ദുർഗ് എംഎൽഎയുമായ ഇ ചന്ദ്രശേഖരൻ പറഞ്ഞു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ പി. ടി അബ്ദുൽ അസീസ് സ്മാരക സ്കോളർഷിപ്പ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമൂഹത്തിലെ പഠിക്കാൻ മിടുക്കരായ എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും, പ്രൊഫഷനൽ കോഴ്സുകളുമായി ഇതിനോടകം നിരവധി കുട്ടികൾ ഉന്നതമായ വിജയം നേടിയിട്ടുണ്ട്. സംസ്ഥാന പ്രസിഡൻ്റ്  കെകെ അബ്ദുല്ല അദ്ധ്യക്ഷനായിരുന്നു. ഉൽഘാടന സെഷനിൽ സംസ്ഥാന ജന. സെക്രട്ടറി അബ്ദുൽ റസാഖ് മേലടി സ്വാഗതം പറഞ്ഞു. കെ കെ എം എ മുൻ ചെയർമാൻ എൻ. എ മുനീർ, ന്യുനപക്ഷ വിദ്യാഭ്യാസ സമിതി കാസറഗോഡ് ജില്ല ജനൽ സെക്രട്ടറി സി മുഹമ്മദ്‌ കുഞ്ഞി, മലബാർ വാർത്ത ചീഫ് എഡിറ്റർ ബഷീർ അറങ്ങാടി സംയുക്ത ജമാഅത്ത് വൈ. പ്രസിഡൻ്റ് സുറൂർ മൊയ്തു ഹാജി, എന്നിവർ ആശംസകൾ അർപ്പിച്ചു. കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് സി കെ അബ്ദുൽ സത്താർ നന്ദി പറഞു.

പ്രമുഖ പ്രചോദന പ്രഭാഷകനും സിജി സീനിയർ റിസോഴ്സ് പേഴ്സണുമായ നവാസ് മന്നാൻ ഗൈഡൻസ് ക്ലാസ് നേതൃത്വം നൽകി. മുൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈ. ചാൻസലർ ഖാദർ മാങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. 

ഉച്ചക്ക് ശേഷം നടന്ന രണ്ടാം സെഷനിൽ കെ.കെ.എം. എ കേന്ദ്ര പ്രസിഡൻ്റ് ഇബ്രാഹിം കുന്നിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി ദിലീപ് കോട്ടപ്പുറം സ്വാഗതം പറഞ്ഞു. വിവിധ ബിരുദ കോഴ്സുകളിൽ പഠിക്കുന്ന 74 കുട്ടികൾക്കുള്ള സ്കോളർഷിപ്പ് തുക പാലക്കി കുഞ്ഞമ്മദ്, സി കുഞ്ഞബ്ദുള്ള പാലക്കി, പി കെ അബ്ദുല്ല കുഞ്ഞി, കെ മുഹമ്മദ് കുഞ്ഞി, ബെസ്റ്റോ കുഞ്ഞഹമ്മദ്, ബഷീർ വള്ളിക്കോത്ത്, തെരുവത്ത് മൂസ, എ പി ഉമ്മർ, നവാസ് മന്നാൻ, പാലക്കി അബ്ദുറഹ്മാൻ ഹാജി എന്നിവർ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി യു. എ ബക്കർ നന്ദി പറഞ്ഞു.

കെ കെ എം എ വൈസ് ചെയ്ർമൻ അബ്ദുൽ ഫത്താഹ് തയ്യിൽ, കെ കെ എം എ മതകാര്യ വി.പി റഫീഖ് പി,  പി എം എച്ച്  അബൂബക്കർ, ഖാലിദ് ബേക്കൽ,  എം കെ മുസ്തഫ, സലീം അറക്കൽ, അബ്ദു കുറ്റിച്ചിറ ഖാലിദ് മംഗള, യൂസഫ് നൂഞ്ഞേരി, ടി എം ഇസഹാക്ക്, ഹനീഫ് കൊട്ടോടി, അബ്ദുല്ല കൊടി വളപ്പ്, അബ്ദുൽ ഖാദർ, പി കെ കുഞ്ഞി മെയ്തീൻ കുട്ടി ഹാജി,സി എച്ച് അബ്ദുൽ ഹമീദ് ഹാജി പി കെ കുഞ്ഞി മൊയ്‌ദീൻ കുട്ടി ഹാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Related News