ഇസ്‌ലാമിക് കൗൺസില്‍ പുതിയ കേന്ദ്ര കമ്മിറ്റി നിലവില്‍ വന്നു

  • 16/01/2023

 


കുവൈത്ത് സിറ്റി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കുവൈത്തിലെ പോഷക ഘടകമായ കുവൈത്ത്‌ കേരള ഇസ്‌ലാമിക് കൗൺസിൽ 2023-24 വർഷത്തേക്കുള്ള പുതിയ കേന്ദ്ര കമ്മിറ്റി നിലവില്‍ വന്നു.

ഭാരവാഹികളായി ശംസുദ്ധീൻ ഫൈസി എടയാറ്റൂർ (ചെയർമാൻ), ഉസ്മാൻ ദാരിമി അടിവാരം (വൈസ് ചെയർമാൻ) അബ്ദുൽ ഗഫൂർ ഫൈസി പൊന്മള (പ്രസിഡണ്ട്), സൈനുൽ ആബിദ് ഫൈസി (ജനറൽ സെക്രട്ടറി), ES അബ്ദുറഹ്മാൻ ഹാജി (ട്രഷറർ)
മുസ്തഫ ദാരിമി, മുഹമ്മദലി പുതുപ്പറമ്പ്, ഇല്യാസ് മൗലവി, അബ്ദുല്ലത്തീഫ് എടയൂർ (വൈസ് പ്രസിഡണ്ടുമാർ), ഇസ്മായിൽ ഹുദവി പാലത്തിങ്ങൽ, അബ്ദുൽ ഹകീം മൗലവി, നാസർ കോഡൂർ, നിസാർ അലങ്കാർ, ശിഹാബ് മാസ്റ്റർ, ഫൈസൽ ചാനേത്ത്, ഹുസ്സൻ കുട്ടി, ഫൈസൽ കുണ്ടൂർ, മുനീർ പെരുമുഖം (സെക്രട്ടറിമാർ), എന്നിവരെ തെരെഞ്ഞെടുത്തു.

റിഗ്ഗഈ സിംഫണി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കൗണ്‍സില്‍ മീറ്റില്‍ റിട്ടേർണിംഗ് ഓഫീസർ ത്വയ്യിബ് ഫൈസി (SYS മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌) തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മേഖല ഭാരവാഹികളായ, കരീം ഫൈസി ഫര്‍വാനിയ, അമീന്‍ മൗലവി ചേകനൂര്‍ മഹ്ബൂല, ഹബീബ് കയ്യം അബ്ബാസിയ, റഷീദ് മസ്താന്‍ ഫഹാഹഹീല്‍, മുഹമ്മദലി പുതിയങ്ങാടി സിറ്റി, അഫ്താബ് ഹവല്ലി, മിസ്ഹബ് കൈത്താന്‍, സിറാജ് എരഞ്ഞിക്കല്‍, ഫൈസല്‍ ഹാജി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

Related News