റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 27/01/2023


വി ആർ കാസർഗോഡ് എന്ന കുവൈത്തിലെ ഒരു കൂട്ടം കാസർഗോഡ്കാരുടെ കൂട്ടായ്മ ഇന്ത്യയുടെ എഴുപത്തി നാലാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുകയുണ്ടായി. കുവൈത്തിൽ സർക്കാർ, സ്വകാര്യ മേഘലകളിൽ വർദ്ധിച്ചു വരുന്ന ചികിൽസാ ചിലവ് സാധാരണ പ്രവാസികൾക്ക് താങ്ങാൻ പറ്റാത്തതായ സാഹചാര്യത്തിൽ മെഡിക്കൽ ക്യാമ്പ് വളരെ സഹായകമായതായി ക്യാമ്പിൽ പങ്കെടുത്ത വിവിധ സ്ഥലക്കാരായ പ്രവാസികൾ പറഞ്ഞു.

കുവൈത്തിലെ ഫഹാഹീലിൽ അടുത്ത കാലത്തായി തുടക്കം കുറിച്ച മെഡക്സ്‌ മെഡിക്കൽ കേർസെന്ററിന്റെ സഹകരണത്തോടെ മെഡക്സിൽ വെച്ചായിരുന്നു ക്യാമ്പ് നടത്തിയത്. രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക് ഒരു മണി വരെ നീണ്ടുനിന്ന ക്യാമ്പിൽ നൂറ്റി അമ്പതോളം ആളുകൾ പങ്കെടുത്തു.
മെഡിക്കൽ ക്യാമ്പിന്റെ ഔപചാരികമായ ഉത്ഘാടനം വി ആർ കാസർഗോഡ് കോഡിനേറ്റർ കെ വി സെമിയുള്ളയുടെ അദ്ധ്യക്ഷതയിൽ അൽ അൻസാരി എക്സേഞ്ച് ഏരിയാ മാനേജർ അനുപ് ഉത്ഘാടനം ചെയ്തു മുഖ്യാഥിതിയായ മെഡക്സ് ടെക്നിക്കൽ മാനേജർ ജുനൈസ് കോയ്മ്മ മെഡക്സ് നൽകി വരുന്ന സേവനങ്ങളേയും, മെഡക്സ് ഇൻഷുറൻസ് മാനേജർ അജയ്കുമാർ വിശ്വനാഥൻ മെഡിക്കൽ ക്യാമ്പ് പ്രാധാന്യത്തെ കുറിച്ചും വിവരിച്ചു. മുഹമ്മദലി കടിഞ്ഞിമൂല, സുബൈർ കാഡംകോട് എന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ ക്യാമ്പിന് സൗകര്യം ഒരുക്കിയ മെഡക്സിനുളള മൊമെന്റോ കുത്ബ്ദീൻ നൽകി. വി ആർ കാസർഗോഡ് അംഗങ്ങൾക്ക് മെഡക്സ് നൽകുന്ന പ്രിവിലേജ് കാർഡിന്റെ പ്രകാശനം താജുദ്ധീന് നൽകി കൊണ്ട് നിർവ്വഹിച്ചു. നളിനാക്ഷൻ ഒളവറ സ്വാഗതവും, അഷറഫ് കൂച്ചാനം നന്ദിയും പറഞ്ഞു.

മൂന്നു നിലകളിലായി നടന്ന മെഡിക്കൽ ക്യാമ്പ് സുരേഷ് കൊളവയൽ, യൂസഫ് ഓർച്ച, രാജേഷ് പരപ്പ, സംബത്ത് മുല്ലേരിയ, അബൂബക്കർ, സുധാകരൻ പരപ്പ, മുരളി വാഴക്കോടൻ, ജോസഫ് ജോൺ, കബീർ മഞ്ഞംപാറ, ഹമീദ് എസ് എം, കരുണൻ പാടിയിൽ എന്നിവർ നിയന്ത്രിച്ചു.

Related News