രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുക: റെസ് പബ്ലിക

  • 29/01/2023



കുവൈത്ത്‌ സിറ്റി:  ഇന്ത്യയുടെ 74 മത്  റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി കുവൈത്ത് സിറ്റി സോൺ 'റെസ്  പബ്ലിക്ക' വിചാര സദസ്സ് സംഘടിപ്പിച്ചു.  ഓരോ പൗരന്റെയും ആശയവും അവലംബവുമായ റിപ്പബ്ലിക് ഇന്ത്യ എന്ന യാഥാർത്ഥ്യത്തോടും ഭരണഘടനയോടും കാവലാളാവണമെന്ന് വിചാര സദസ്സ് അഭിപ്രായപ്പെട്ടു. ഇബ്രാഹിം ചപ്പാരപ്പടവിന്റെ  അദ്ധ്യക്ഷതയിൽ ഐ സി എഫ്  സിറ്റി ദഅവാ സെക്രട്ടറി റാഷിദ്‌ ചെറുശോല ഉദ്ഘാടനം നിർവഹിച്ചു.  ഭരണഘടന നിര്‍മ്മിതിയും നിര്‍വഹണവും,  റിപ്പബ്ലിക് പ്രതീക്ഷയുടെ വര്‍ത്തമാനങ്ങള്‍ എന്നീ വിഷയത്തെ ആസ്‌പദമാക്കിയുള്ള അവതരണവും അംഗങ്ങളുടെ ഇടപെടലും നടന്നു.

നീതിയുടെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശങ്ങളെ ഊന്നുകയാണ് നമ്മുടെ ഭരണഘടന.  അതിനാൽ തുടക്കം മുതൽ അവസാനം വരെയുള്ള  ഭരണഘടനയുടെ ഉള്ളടക്കങ്ങൾ പഠിക്കാനും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനും തയ്യാറാകണമെന്ന് നാഷനൽ കലാലയം സെക്രട്ടറി മൂസ കുട്ടി എ പി അഭിപ്രായപ്പെട്ടു.  സോൺ ഭാരവാഹികളായ ആരിഫ് അഷറഫ്, അനീസ് P മുളയങ്കാവ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി

Related News