സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

  • 30/01/2023

 


കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈത്ത് ( കെ.എം.ഫ് ) ചേർന്ന് സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 
ഫെബ്രുവരി 3 ന് അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് ക്യാമ്പ്. 
ട്രാക്കിന്റെ 7-ാം വാർഷികാഘോഷം 
" ക്യാപിറ്റൽ ഫെസ്റ്റ് - 2023 " ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ പ്രാഥമിക രക്ത പരിശോധനയോടൊപ്പം ഡോക്ടറുടെ സേവനവും ഉണ്ടാകും. 
കൂടാതെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക കൗൺസലിംഗ് ക്ലാസ്സും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
കൂടുതൽ വിവരങ്ങൾക്ക്: 
96600352 , 69018210 എന്നി നമ്പറുകളിൽ ബന്ധപ്പെടുക

Related News