പൽപക് ബാലസമിതി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

  • 30/01/2023

 


പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ബാലസമിതിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 74 മത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. അബുഹലീഫാ ധൂം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പൽപക് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ നിർവഹിച്ചു. കുമാരി ആൻ മറിയം ജിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാസ്റ്റർ അലൻ കൃഷ്ണ സ്വാഗതവും, കുമാരി അനാമിക അപ്പുക്കുട്ടൻ റിപ്പബ്ലിക് ദിന സന്ദേശവും , പൽപക് ഭാരവാഹികളായ വി.ദില്ലി, പ്രേംരാജ് , ബാലസമിതി പ്രതിനിധി മാസ്റ്റർ അഭിനവ് കൈലാസ് എന്നിവർ ആശംസകളും നേർന്നു. യോഗത്തിന് മാസ്റ്റർ നവനീത് ഗിരീഷ് നന്ദി പറഞ്ഞു.

ആഘോഷ പരിപാടികൾക്ക് ബാലസമിതി ഭാരവാഹികളായ ശ്രുതി ഹരീഷ് , ദൃശ്യ പ്രസാദ് , ശോഭ ദിനേശ്, ശ്വേദ സുരേഷ് എന്നിവർ നേത്യത്വം നൽകി.

ആഘോഷ പരിപാടികളുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്ന സ്കിറ്റ്, മൈമ്, ദേശഭക്തി ഗാനങ്ങൾ, വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
ചടങ്ങിൽ വെച്ച് 2023 വർഷത്തെ ബാല സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.

Related News