കൊല്ലം ജില്ലാ പ്രവാസി സമാജം പുതിയ ഭാരവാഹികൾ ചുമതലയേറ്റു

  • 30/01/2023


കുവൈറ്റ് സിറ്റി: - കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് 2023 - 24 വർഷത്തെ ഭാരവാഹികൾ മുൻ പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയിൽ കൂടിയ സംയുക്ത എക്സിക്യൂട്ടീവിൽ വെച്ചു പുതിയ പ്രസിഡന്റ് അലക്സ് മാത്യുവും, വൈസ് പ്രസിഡന്റ് ജയൻ സദാശിവൻ , ജനറൽ സെക്രട്ടറിയായി ബിനിൽ റ്റി.ഡി. വർഗ്ഗീസ് വൈദ്യൻ, (സംഘടന) ഷഹീദ് ലബ്ബ ( സാമൂഹ്യം ) പ്രമീ ൾ പ്രഭാകരൻ (മീഡിയ) ബൈജൂ മിഥുനം ( ആർട്ട്സ്) റെജി മത്തായി ( കായികം) സെക്രട്ടറിമാരായും, തമ്പി ലൂക്കോസ് (ട്രഷറർ) സലിൽ വർമ്മ (ജോ: ട്രഷറർ) ഡോ.സുബു തോമസ്, ഷാജഹാൻ എ. എന്നിവർ ഓഡിറ്റർമാരായും , ജോയ് ജോൺ തുരുത്തിക്കര, ജേക്കബ്ബ് ചണ്ണപ്പെട്ട , സലിം രാജ് എന്നിവർ രക്ഷാധികാരികളായും, അഡ്വ.തോമസ് പണിക്കർ, ലാജി ജേക്കബ്ബ് . ജെയിംസ് പൂയപ്പള്ളി എന്നിവർ ഉപദേശക സമതിയും, ഇരുപത്തിയേഴ് അംഗം എക്സിക്യൂട്ടീവും ചുമതലയേറ്റു. തുടർന്നു പുതിയ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ എക്സിക്യൂട്ടീവ് ചേർന്നു പുതിയ വർഷത്തെ കർമ്മ പദ്ധതികൾ അവതരിപ്പിച്ചു. ഫെബ്രുവരി മാസം അംഗത്വ വിതരണ കാമ്പയിൻ നടത്തുവാൻ തീരുമാനിച്ച. യോഗത്തിന് ജയൻ സദാശിവൻ സ്വാഗതവും, ഷഹീദ് ലബ്ബ നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 97840957, 664715 77,66461684 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Related News