ഒരോ പൗരന്റെ അടിസ്ഥാന സംരക്ഷണം ഉറപ്പു വരുത്താനാവണം : റെസ് പബ്ലിക

  • 31/01/2023

ഫഹഹീൽ : ഇന്ത്യൻ ഭരണഘടനയുടെ മൂല്യം മനസ്സിലാക്കി ഓരോ പൗരന്റെയും അടിസ്ഥാന സംരക്ഷണം ഉറപ്പു വരുത്താനാകണമെന്ന് ഫഹാഹീൽ സോൺ കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ സംഘടിപ്പിച്ച "റെസ് പബ്ലിക്ക" അഭിപ്രായപ്പെട്ടു. മംഗഫിൽ വെച്ച് നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടി ചെയർമാൻ സൈഫുദ്ദീൻ കോടമ്പുഴയുടെ അധ്യക്ഷതയിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഫഹാഹിൽ സെൻട്രൽ സെക്രട്ടറി അബൂബക്കർ സിദ്ദീഖ് കൂട്ടായി ഉദ്ഘാടനം നിർവഹിച്ചു.

ഭരണഘടന നിർമ്മിതിയും നിർവഹണവും, പ്രതീക്ഷയുടെ വർത്തമാനങ്ങൾ എന്നീ വിഷയങ്ങളിൽ യഥാക്രമം രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ പ്രവർത്തകസമിതി അംഗം മുദ്ദസിർ മുണ്ടേരി , സോൺ ജനറൽ സെക്രട്ടറി ഹസീബ് തിരുത്തിയാട് എന്നിവർ സംസാരിച്ചു. അനസ് എടമുട്ടം, ഷുഹൈബ് ഹുസൈൻ, സുഹൈൽ മോങ്ങം, ഹഫീഫ് ഹഫ്‌സൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Related News