സാരഥി കലാമാമാങ്കം ‘സർഗ്ഗസംഗമം -2023’ സമാപിച്ചു

  • 31/01/2023

സാരഥി കുവൈറ്റിൻറെ കലോത്സവം, ‘സർഗ്ഗസംഗമം-2023’ ജനുവരി 27 ന് ഖൈത്താൻ കാർമൽ സ്‌കൂളിൽ വച്ച് പര്യവസാനിച്ചു.
 
സാരഥി വനിതാവേദിയുടെ നേതൃത്വത്തിൽ ജനുവരി 20, 27 തീയ്യതികളിലായി നടത്തിയ സർഗ്ഗസംഗമത്തിൽ സാരഥി കുവൈറ്റിന്റെ 16 പ്രാദേശിക യൂണിറ്റുകളിൽ നിന്നുമായി 600 ൽ പരം അംഗങ്ങൾ 46 ഇനങ്ങളിലായി പങ്കെടുത്തു. കുവൈറ്റിലെ പ്രശസ്തരായ 55 ഓളം വിധികർത്താക്കൾ മത്സരയിനങ്ങളുടെ വിധി നിർണയത്തിൽ പങ്കാളികളായി.

 സർഗ്ഗസംഗമം സമാപന സമ്മേളനം സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശ്രീ മഹേഷ് അയ്യർ പ്രധാന മത്സര വിജയികളെ പ്രഖ്യാപിച്ചുകൊണ്ട് ഉത്ഘാടനം ചെയ്തു. തുടർന്ന് വിവിധ മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

കോവിഡ് മഹാമാരിക്ക്‌ശേഷം വീണ്ടും ഓഫ്‌ലൈൻ ആയിട്ട് നടത്തിയ സർഗ്ഗസംഗമം 2023 , ജനുവരി 20 ന് അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് സാരഥി പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ , ജനറൽ സെക്രട്ടറി ശ്രീ.ബിജു സി.വി, ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ.എസ് വിവിധ കേന്ദ്ര ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഓഫ്‌സ്റ്റേജ് മത്സര ഇനങ്ങൾ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സമാരംഭിച്ചു.

കിൻഡർഗാർട്ടൻ മുതൽ ജനറൽ വിഭാഗം വരെയുള്ള വിവിധ വിഭാഗങ്ങളിലായി നടത്തിയ മത്സരയിങ്ങളിൽ മംഗഫ് വെസ്റ്റ് യൂണിറ്റ് ഒന്നാം സ്ഥാനം നേടിക്കൊണ്ട് കുമാരനാശാൻ എവറോളിങ് ട്രോഫി കരസ്ഥമാക്കി. ഹസ്സാവി സൗത്ത് യൂണിറ്റ് രണ്ടാം സ്ഥാനവും സാൽമിയ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കലാതിലകം കലാപ്രതിഭ പട്ടത്തിനു അർഹരായവർ,

കിൻഡർഗാർട്ടൻ വിഭാഗം -
കലാതിലകം - ഹരിലക്ഷ്മി ബൈജു , മംഗഫ് വെസ്റ്റ് യൂണിറ്റ്

കലാപ്രതിഭ - ധ്യാൻ കൃപേഷ് , ഹസ്സാവി സൗത്ത് യൂണിറ്റ്
സബ് ജൂനിയർ വിഭാഗം - കലാതിലകം - ഇഷ കരളത്
ഹവാലി യൂണിറ്റ്
കലാപ്രതിഭ- ആർഷ് മുകേഷ് , മംഗഫ് ഈസ്റ്റ് യൂണിറ്റ്
ജൂനിയർ വിഭാഗം - കലാതിലകം- ദേവന അനിൽ , അഹമ്മദി യൂണിറ്റ്
കലാപ്രതിഭ - വിനായകൻ വിനോദ് , സാൽമിയ യൂണിറ്റ്
സീനിയർ വിഭാഗം - കലാതിലകം - അനഘ രാജൻ , മംഗഫ് വെസ്റ്റ് യൂണിറ്റ്
കലാപ്രതിഭ - രോഹിത് രാജ് കണ്ണാട്ടു , അബ്ബാസിയ വെസ്റ്റ് യൂണിറ്റ്
ജനറൽ വിഭാഗം - കലാതിലകം - നിഷ ദിലീപ് , ഫഹാഹീൽ യൂണിറ്റ്
കലാപ്രതിഭ- മൃദുൽ K.S. , മംഗഫ് വെസ്റ്റ് യൂണിറ്റ്

സാരഥി വനിതാവേദി ചെയർപേഴ്സൺ ശ്രീമതി പ്രീത സതീഷിന്റെ നേതൃത്വത്തിൽ സെക്രട്ടറി ശ്രീമതി മഞ്ജു സുരേഷ്, ട്രെഷറർ ശ്രീമതി വൃന്ദ ജിതേഷ് വൈസ് ചെയർപേഴ്സൺ ശ്രീമതി. ബിന്ദു സജീവ്, ജോയിന്റ് സെക്രട്ടറി ശ്രീമതി മിത്ര ഉദയൻ , ജോയിന്റ് ട്രെഷറർ ശ്രീമതി ജിത മനോജ്, എന്നിവർ ‘സർഗ്ഗസംഗമം-2023’ ന് ചുക്കാൻ പിടിച്ചു.

Related News