കേന്ദ്ര ബജറ്റ് : കേരളത്തോടും പ്രവാസികളോടും കടുത്ത വഞ്ചന : ഐഎംസിസി ജിസിസി കമ്മിറ്റി

  • 02/02/2023


 കോർപ്പറേറ്റ് താല്പര്യങ്ങൾ മുൻനിർത്തിയുള്ള കേന്ദ്ര സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ പ്രഹസനമാണെന്നും, കേരളത്തെയും പ്രവാസികളെയും പൂർണ്ണമായി അവഗണിച്ച കേന്ദ്ര നിലപാട് കടുത്ത വഞ്ചനയാണെന്നും ഐഎംസിസി ജിസിസി കമ്മിറ്റി പ്രസ്താവിച്ചു. എയിംസ് ഉൾപ്പെടെ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല, ആവശ്യമായ പ്രവാസി ക്ഷേമ പദ്ധതികൾ പ്രഖ്യാപനങ്ങളിലില്ല. പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനകൾ തുടരുന്നത് പ്രതിഷേധാർഹമാണെന്നും നേതാക്കൾ പറഞ്ഞു.

ഐഎൻഎൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ, ജിസിസി ചെയർമാൻ അബ്ദുള്ള കുട്ടി, കൺവീനർ സുബൈർ ചെറുമോത്ത്, ട്രെഷറർ മൊയ്‌ദീൻ കുട്ടി പുളിക്കൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു

Related News